കുടിയേറ്റത്തെ പിന്തുണയ്ക്കുന്ന കനേഡിയന്‍ പൗരന്മാരുടെ എണ്ണം 25 വർഷത്തിനിടെ കുത്തനെ ഇടിഞ്ഞതായി എണ്വയോണിക്സ് ഇന്‍സ്റ്റിറ്റിയൂട്ട് റിപ്പോർട്ട്. 10-ൽ നാലുപേർ കാനഡ വളരെയധികം കുടിയേറ്റക്കാരെ സ്വീകരിക്കുന്നതായി സർവേയിൽ വ്യക്തമാക്കി. 2023 മുതല്‍ 14 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ടായിരത്തോളം കനേഡിയന്‍ പൗരന്മാരെ ഫോണ്‍ വഴിയാണ് സർവേ നടത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ചെറുപ്പക്കാർക്കിടയിൽ കുടിയേറ്റത്തിന് പിന്തുണ കുറവാണെന്നും കണക്കുകൾ പറയുന്നു.
COVID-19 പാൻഡെമിക്കിനെത്തുടർന്ന് കുടിയേറ്റത്തിനുള്ള പിന്തുണ എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് കണ്ടെത്തിയ 2022-ലെ റിപ്പോർട്ടിൽ നിന്ന് കുടിയേറ്റത്തിനുള്ള പിന്തുണയിൽ കഴിഞ്ഞ രണ്ടത്തിൽ വർഷം വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ പാൻഡെമിക് സമയത്ത് നഷ്ടപ്പെട്ട ജോലിയുടെ 138% കാനഡയുടെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുകയും ദേശീയ തൊഴിലില്ലായ്മ നിരക്ക് ഉയരുകയും ചെയ്തു. കാനഡയിലെ ഇമിഗ്രേഷൻ സംവിധാനങ്ങളിലെ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിലെ പരിധി, വരാനിരിക്കുന്ന ഇമിഗ്രേഷൻ ലെവൽ പ്ലാനിലേക്ക് താൽക്കാലിക റസിഡൻ്റ് ലെവലുകൾ അവതരിപ്പിക്കൽ തുടങ്ങിയ സമീപകാല മാറ്റങ്ങളാണ് പിന്തുണ കുറയാൻ കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.







