ലിസ്റ്റീരിയ മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും വിവിധ ഫ്രോസൺ വാഫിൾ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് അമേരിക്കൻ ഭക്ഷ്യനിർമ്മാണ കമ്പനി.
കോംപ്ലിമെൻ്റ്സ്, ഗ്രേറ്റ് വാല്യൂ, നോ നെയിം, സെലക്ഷൻ, വെസ്റ്റേൺ ഫാമിലി എന്നിവയുൾപ്പെടെ ബ്രാൻഡുകൾക്ക് കീഴിൽ വിൽക്കുന്ന ചില വാഫിളുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ഒന്റാറിയോയിലെ ലെ ബ്രാൻ്റ്ഫോർഡിലുള്ള തങ്ങളുടെ നിർമ്മാണ കേന്ദ്രത്തിൽ നടത്തിയ പതിവ് പരിശോധനയിലൂടെയാണ് പ്രശ്നം കണ്ടെത്തിയതെന്ന് ഇല്ലിനോയിസ് ആസ്ഥാനമായുള്ള ട്രീഹൗസ് ഫുഡ്സ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പരിശോധനകൾ ആരംഭിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി പറഞ്ഞു.
ഉൽപ്പനവുമായി ബന്ധപ്പെട്ട് ഇതുവരെ അസുഖങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലിസ്റ്റീരിയ കലർന്ന ഭക്ഷണം കേടായതായി കാണപ്പെടില്ലെന്നും ഫെഡറൽ ഏജൻസി പറയുന്നു.
ഛർദ്ദി, ഓക്കാനം, പനി, തലവേദന, കഴുത്ത് കാഠിന്യം എന്നിവയാണ് ലിസ്റ്റീരിയയുടെ പ്രധാന രോഗ ലക്ഷണങ്ങൾ.
ലിസ്റ്റീരിയ; കാനഡയിൽ ഫ്രോസൺ വാഫിൾ തിരിച്ചുവിളിച്ചു
Reading Time: < 1 minute






