dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

പ്രതീക്ഷയോടെ രാജ്യം; ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

Reading Time: < 1 minute

ബാങ്ക് ഓഫ് കാനഡ ഏറ്റവും പുതിയ പലിശ നിരക്ക് ഇന്ന് പ്രഖ്യാപിക്കും. ബാങ്ക്‌ ഓഫ്‌ കാനഡ പലിശ നിരക്ക് കുത്തനെ കുറയ്‌ക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ പണപ്പെരുപ്പ നിരക്ക്‌ 1.6 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ്‌ കാനഡ റിപ്പോർട്ട്‌ വ്യക്തമാക്കിയിട്ടുണ്ട്. ഇത്‌ ബാങ്ക് ഓഫ്‌ കാനഡയുടെ ലക്ഷ്യമായ രണ്ട്‌ ശതമാനത്തേക്കാൾ കുറവാണ്‌ കാനഡയുടെ പണപ്പെരുപ്പ നിരക്ക്‌ എത്തിയിരിക്കുന്നത്. അതിനാൽ തന്നെ നിരക്ക്‌ കുറയ്‌ക്കുമെന്ന സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനത്തിന് ബലമേകുന്നു.
50-ബേസിസ്‌ പോയിന്റ്‌ വെട്ടിക്കുറച്ചാൽ കാനഡയുടെ ഓവർനൈറ്റ്‌ ലെൻഡിംഗ്‌ റേറ്റ്‌ 3.75 ശതമാനമായി കുറയും. 2022 ഡിസംബറിന്‌ ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിരക്കായിരിക്കുമിതെന്ന്‌ സാമ്പത്തിക വിദഗ്‌ധർ പറയുന്നു. സെൻട്രൽ ബാങ്ക് അതിൻ്റെ പ്രധാന പോളിസി പലിശ നിരക്ക് ഈ വർഷം മൂന്ന് തവണ കുറച്ച് 4.25 ശതമാനമാക്കിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *