dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Canadian Malayalam News Daily #Entertainment #Kerala #Malayalam Movies #movie

നടൻ ബാല വീണ്ടും വിവാഹിതനായി

Reading Time: < 1 minute

നടന്‍ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.
ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തു. എന്നാൽ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.
വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹത്തിന് ശേഷം ബാല വധുവിനെ കുറിച്ച് സംസാരിച്ചു. തന്‍റെ സ്വന്തം തന്നെയാണ് വധു. തമിഴ്‌നാട്ടില്‍ നിന്നാണ്. പേര് കോകില എന്നാണെന്നും ബാല പറഞ്ഞു. വിവാഹ ചടങ്ങിന് അമ്മയ്ക്ക് വരാനായില്ലെന്നും വയ്യാതിരിക്കുകയാണെന്നും ബാല പറഞ്ഞു. 74 വയസായി അമ്മയ്ക്ക്, അമ്മയുടെ ആരോഗ്യ നിലയെ എല്ലാം കണക്കാക്കിയാണ് വീണ്ടും വിവാഹം ചെയ്തത്. അനുഗ്രഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അനുഗ്രഹിക്കണമെന്നും ബാല കൂട്ടിച്ചേർത്തു.
നേരത്തെ വീണ്ടും വിവാ​ഹിതനാകുന്ന കാര്യം ബാല അറിയിച്ചിരുന്നു. എന്നാൽ വധു ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും തനിക്ക് കുഞ്ഞ് ജനിച്ചാല്‍ കാണാൻ ഒരിക്കലും വരരുതെന്നും താരം പറയുന്നു. മാധ്യമപ്രവർത്തകരോടാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.
​ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തു. എന്നാൽ എലിസബത്തുമായുള്ള വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ മൂന്നാമത്തെ വിവാഹത്തിന് നിയമപരമായി തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.

Leave a comment

Your email address will not be published. Required fields are marked *