ബാങ്ക് ഓഫ് മോൺട്രിയോൾ വെബ്സൈറ്റ് തകരാറിലായി. ഓൺലൈൻ ബാങ്കിലും, ലോഗിൻ ചെയ്യുന്നതിലും പ്രശ്നം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. 50-ഓളം ഉപഭോക്താക്കൾ വെബ്സൈറ്റ് തകരാറിലായതായി വ്യക്തമാക്കി. ബാങ്ക് ഇതുവരെ പ്രശ്നം സ്ഥിരീകരിച്ചിട്ടില്ല.
വാൻകൂവർ, കാൽഗറി, ഗ്രേറ്റർ ടൊറൻ്റോ ഏരിയ, മോൺട്രിയോൾ, ഹാലിഫാക്സ് തുടങ്ങിയ നഗരങ്ങളിൽ പ്രശ്നം ഉണ്ടായിട്ടുണ്ട്.







