ഉയർന്ന അളവിലുള്ള ഈയം കലർന്നതിനാൽ ജയൻ്റ് ടൈഗർ സ്റ്റോറുകളിൽ വിറ്റ ചില വസ്ത്രങ്ങൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ. ഈ വർഷം മെയ് മുതൽ ഒക്ടോബർ വരെ S37313/ജയൻ്റ് ടൈഗർ ,റിയൽ ലവ് ഗേൾസ് എന്ന പേരിൽ വിറ്റ ടു-പീസ് ഷോർട്ട്സ് സെറ്റുകൾ തിരിച്ചുവിളിച്ച് ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. രാജ്യവ്യാപകമായി 744 ടു-പീസ് ഷോർട്ട്സ് സെറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഷോർട്ട്സിന്റെ ബട്ടണുകളിൽ പരിധിയിൽ കൂടുതൽ ഈയം അടങ്ങിയിട്ടുണ്ടെന്നും ഇത് കുട്ടികളിൽ അപകടത്തിന് കാരണമാകുമെന്നും ആരോഗ്യ ഏജൻസി വ്യക്തമാക്കുന്നു.
ഉയർന്ന അളവിലുള്ള ഈയം ഹൃദയാഘാതം, ഛർദ്ദി, വയറിളക്കം, വിളർച്ച, കരൾ, വൃക്കകൾ, ഹൃദയധമനികൾ, രോഗപ്രതിരോധ സംവിധാനങ്ങൾ എന്നിവയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടൻ നിർത്താനും ജയൻ്റ് ടൈഗർ സ്റ്റോറുകളിൽ റീഫണ്ട് ലഭ്യമാണെന്നും ഏജൻസി വ്യക്തമാക്കി.







