ടൊറൻ്റോ: 2025 ജൂണ്‍ വരെ ഒൻ്റാറിയോയിലെ 5.7 ശതമാനം ഗ്യാസ് ടാക്‌സ് ഇളവ് നീട്ടുമെന്ന് പ്രീമിയർ ഡഗ് ഫോർഡ്. നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണം അവതരിപ്പിക്കുമെന്ന് ഒൻ്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് പറഞ്ഞു. 2022 ലെ ഇന്ധന നികുതി വെട്ടിക്കുറയ്ക്കല്‍, വിപുലീകരണം പോലെയുള്ള മുന്‍ നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും ഈ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഫെഡറല്‍ കാര്‍ബണ്‍ ടാക്‌സിന്റെയും ഉയര്‍ന്ന പലിശനിരക്കിന്റെയും ഫലമായി ഒന്റാരിയോയില്‍ നിരവധി കുടുംബങ്ങള്‍ പ്രതിസന്ധികള്‍ നേരിടുകയാണ്.
നിയമ നിർമ്മാണം നടപ്പിലായാൽ മൂന്ന് വർഷത്തിനുള്ളിൽ ഒൻ്റാറിയോ കുടുംബങ്ങൾക്ക് ശരാശരി 380 ഡോളർ വരെ ലാഭിക്കാൻ കഴിയുമെന്ന് ഫോർഡ് കണക്കാക്കുന്നു. ഫെഡറൽ കാർബൺ ടാക്‌സ് ഇല്ലാതാക്കാൻ ഫെഡറൽ ഗവൺമെൻ്റിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം ഞാറാഴ്ച എറ്റോബിക്കോയിൽ പത്ര സമ്മേളനത്തിൽ ഫോർഡ് കൂട്ടിച്ചേർത്തു.
2022 ജൂലൈയിൽ പ്രവിശ്യ ആദ്യമായി ഇന്ധന നികുതി നിരക്കുകൾ താത്കാലികമായി വെട്ടിക്കുറച്ചിരുന്നു.







