ടൊറന്റോ നിവാസികൾക്ക് ഇന്ന് മുതൽ പുതിയ കൊവിഡ് -19 വാക്സിൻ ലഭിക്കും. കുറഞ്ഞത് ആറ് മാസമെങ്കിലും പ്രായമുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി ലഭിക്കും. വാക്സിൻ സ്വീകരിക്കുന്നതിന് ഒൻ്റാറിയോ ഹെൽത്ത് കാർഡ് ആവശ്യമില്ലെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് വ്യക്തമാക്കി.
ആറ് മാസം മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിനേഷനായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് ക്ലിനിക്കുകൾ ഒരുക്കിട്ടുണ്ട്. എന്നാൽ മാതാപിതാക്കൾക്ക് അവരുടെ അപ്പോയിൻ്റ്മെൻ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യണം. COVID-19 വാക്സിനുകൾ നൽകുന്ന ഫാർമസികളുടെ ലിസ്റ്റും പ്രവർത്തന സമയവും പ്രവിശ്യയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.







