dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Travel

കാർ മോഷ്ടാക്കൾക്കെതിരെ ദേശീയ തലത്തിലുള്ള സഹകരണം വേണം, പ്രവിശ്യകളോളം ടെറിട്ടറികളോടും ആവശ്യപ്പെട്ട് ഗതാഗത മന്ത്രി

Reading Time: < 1 minute

കാർ മോഷണം തടയുന്നതുമായി ബന്ധപ്പെട്ട് സഹകരിക്കാൻ പ്രവിശ്യകളോടും മറ്റ് പ്രദേശങ്ങളോടും ആവശ്യപ്പെട്ട്  ഗതാഗത മന്ത്രി. മോഷ്ടിച്ച കാറുകൾ വീണ്ടും വിൽക്കാൻ കുറ്റവാളികൾ ഉപയോഗിക്കാവുന്ന പഴുതുകൾ അടയ്ക്കുന്നതിന് പ്രവർത്തതിനുള്ള പ്രവർത്തനങ്ങൾക്കായി ദേശീയ തരത്തിലുള്ള സഹകരണം ആവശ്യമാണെന്നാണ് മന്ത്രി അനിത ആനന്ദ് പറയുന്നത്. മോഷ്ടിക്കപ്പെട്ട കാറുകൾ വിളിക്കുമ്പോൾ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ മാറുന്നതുമായി (  “re-vinning” )ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കുന്നതിന്‌ പ്രാവിശ്യകൾക്കും ടെറിട്ടോറിയൽ കൗണ്ടർ പാർട്ടുകൾ മന്ത്രി കത്തയച്ചു.
പ്രവിശ്യകൾക്ക് ഇടയിലുള്ള റെക്കോർഡ് കൈമാറ്റം വഴി re-vinning കണ്ടെത്താൻ സാധിക്കും എന്നാണ് മന്ത്രി പറയുന്നത്. അതുപോലെതന്നെ എല്ലാ പ്രവിശ്യകളും ടെറിറ്ററികളും പൂർണ്ണമായും ഈ സംവിധാനത്തിന്റെ ഭാഗമാകണമെന്നും മന്ത്രി അറിയിച്ചു. മറ്റുള്ള മേഖലകളുമായി വിവരങ്ങൾ പങ്കുവെക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ റെക്കോർഡ് എക്സ്ചേഞ്ച് സാങ്കേതികവിദ്യ പരിഷ്കൃതമാണെന്ന് അതാത് പ്രവിശകളും ടെറിറ്ററികളും ഉറപ്പാക്കണം എന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *