പഞ്ചാബിക്കും ഹിന്ദിക്കും പിന്നാലെ കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാർക്കിടയിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ഗുജറാത്തി ഗുജറാത്തിയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഡാറ്റ അനുസരിച്ച്, 1980 മുതൽ ഏകദേശം 87,900 ഗുജറാത്തി സംസാരിക്കുന്ന കുടിയേറ്റക്കാർ കാനഡയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്, അവരിൽ 26% പേരും 2016 നും 2021 നും ഇടയിൽ രാജ്യത്ത് എത്തിയവരാണെന്നാണ് റിപ്പോർട്ട്. കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് പഞ്ചാബിയും ഹിന്ദിയുമാണ്. 75,475 പേർ പഞ്ചാബിയും 35,170 പേർ ഹിന്ദിയും സംസാരിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 22,935 പേർ ഗുജറാത്തി സംസാരിക്കുന്നുണ്ട്.







