dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ബാലൻ ഡി ഓർ റോഡ്രിക്ക്, വനിതകളിൽ വീണ്ടും ബൊൻമാറ്റി

Reading Time: < 1 minute

പാരിസ്‌ : 2024ലെ ബാലൻ ഡി ഓർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്കാണ്‌ ഈ വർഷത്തെ മികച്ച പുരുഷ കളിക്കാരനുള്ള പുരസ്‌കാരം. വനിതകളിൽ സ്‌പെയ്‌നിന്റെ ബാഴ്‌സലോണ താരം അയ്‌താന ബോൻമാറ്റിയെയാണ്‌ മികച്ച താരമായി തെരഞ്ഞെടുത്തത്‌.
അയ്‌താന ബോൻമാറ്റിയുടെ രണ്ടാമത്തെ ബാലൻ ഡി ഓർ നേട്ടമാണിത്‌. കഴിഞ്ഞ സീസണിൽ 26 ഗോളുകളും 16 അസിസ്റ്റുകളും നേടിയ താരം ബാഴ്‌സലോണയോടൊപ്പം ചാമ്പ്യൻസ്‌ ലീഗ്‌, ലിഗ എഫ്‌, കോപാ ഡെൽ റേ, സൂപ്പർ കോപ്പാ കിരീടങ്ങളും നേടി. സ്‌പെയ്‌നിനോടൊപ്പം യുവേഫ നാഷൻസ്‌ ലീഗ്‌ കിരീടത്തിലും അയ്‌താന ബൊൻമാറ്റി ഭാഗമായി.

Leave a comment

Your email address will not be published. Required fields are marked *