2026-ലെ ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ചെലവ് നികത്താൻ ഹോട്ടൽ മുറികൾക്ക് അധിക നികുതി ഏർപ്പെടുത്താനൊരുങ്ങി ടൊറൻ്റോ സിറ്റി. മത്സരങ്ങൾക്കായുള്ള വരുമാനം കണ്ടെത്തുന്നതിനായി മുനിസിപ്പൽ താമസ നികുതി ആറ് ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർത്താനാണ് ആലോചിക്കുന്നത്. 2025 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന അധിക നികുതി 2026 ജൂലൈ 31 വരെ തുടരും.
മത്സരം സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി 380 മില്യൺ ഡോളർ ചിലവാകും. ഇത് 2022-ൽ കണക്കാക്കിയതിനോക്കാൾ ചിലവിൽ 80 മില്യൺ ഡോളറിൻ്റെ വർധദ്ധനവ് ഉണ്ടാകും. ഫെഡറൽ, പ്രൊവിൻഷ്യൽ ഗവൺമെൻ്റ് 201.4 മില്യൺ ഡോളറും, ചെലവിൻ്റെ 178.6 മില്യൺ ഡോളറിൻ്റെ ഉത്തരവാദിത്തം നഗരത്തിനാണ്. നിലവിലുള്ള മുനിസിപ്പൽ സ്രോതസ്സുകൾ, വാണിജ്യ വിൽപന, വാടക ഫീസ്, ഇൻ-കിൻഡ് സംഭാവനകൾ എന്നിവയിലൂടെ നഗരം 83.6 മില്യൺ ഡോളർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.







