ഒക്ടോബർ 27-ന് നോവസ്കോഷ കെയ്പ് ബ്രെറ്റണിൽ മരിച്ച കണ്ണൂർ മാഹി സ്വദേശി അക്ഷയ് സിയ്ക്കായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും മറ്റ് ചെലവുകൾക്കുമായി ഹാലിഫാക്സ് CBMA കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരം നടത്തുന്നത്. 2022 ൽ കാനഡയിലെത്തിയ അക്ഷയ് കേപ് ബ്രെട്ടൺ സർവകലാശാലയിൽ നിന്നും ബാച്ചിലർ ഓഫ് ഹെൽത്ത് സയൻസ് (പബ്ലിക് ഹെൽത്ത്) ബിരുദം നേടി. പിന്നീട് ഫാർമസി അസിസ്റ്റൻ്റായി ജോലി ചെയ്തുവരികയായിരുന്നു.







