കാനഡയിലേക്കുള്ള കുടിയേറ്റകരുടെ എണ്ണം കുറയ്ക്കുന്നത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരും ബിസിനസ്സ് അഭിഭാഷകരും വ്യക്തമാക്കുന്നത്. നിലവിൽ കാനഡയുടെ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നത്. മൊത്ത ആഭ്യന്തര ഉൽപ്പാദനം പോലുള്ള സാമ്പത്തിക നടപടികൾ പോസിറ്റീവ് ദിശയിലേക്കാണ് പോകുന്നത്. അതിന് കാരണം കുടിയേറ്റമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കി പറഞ്ഞാൽ കൂടുതൽ കുടിയേറ്റം കാരണം കൂടുതൽ തൊഴിലാളികളുണ്ടാകും കൂടുതൽ ഉപഭോക്താക്കളും ഉണ്ടാകും. ഇത് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.







