dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾക്ക് പരിഹാരവുമായി കാനഡ: പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ

Reading Time: < 1 minute

തട്ടിപ്പുകൾ, ബാങ്കുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകാൻ കാനഡയുടെ ബാങ്കിംഗ് മേഖലയിൽ പുതിയ മാറ്റങ്ങൾ വരുന്നു. ഇന്ന് മുതലാണ് ഉപഭോക്താക്കൾക്ക് അനുകൂലമായ മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. പരിഹരിക്കാനാകാത്ത പ്രശ്‌നമുണ്ടെങ്കിൽ കാനഡയിലെ പ്രമുഖ ബാങ്കുകൾ ഓംബുഡ്‌സ്‌മാൻ ഫോർ ബാങ്കിംഗ് സർവീസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സിന് (ഒബിഎസ്ഐ) ഉത്തരം നൽകേണ്ടിവരും. റോയൽ ബാങ്ക് ഓഫ് കാനഡ, ടൊറന്റോ ഡൊമിനിയൻ ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് കാനഡ, ബാങ്ക് ഓഫ് നോവ സ്കോട്ടിയ, ടാൻജെറിൻ എന്നീ ബാങ്കുകളിലാണ് മാറ്റങ്ങൾ വരിക.
കാനഡയിലെ ചില വലിയ ബാങ്കുകൾ പരാതികൾ കൈകാര്യം ചെയ്യാൻ അവരുടെ തേർഡ് പാർട്ടി ഓംബുഡ്‌സ്മാൻ സേവനങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. നിരവധി വിമർശനങ്ങൾ ഇതിനെതിരെ ഉയർന്നിരുന്നു. തട്ടിപ്പുകൾ പെരുകുകയും നിരവധി കനേഡിയൻസ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള സ്കാമുകളിൽ പെട്ട് വഞ്ചിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് ഈ മാറ്റങ്ങൾ വരുന്നത്.

Leave a comment

Your email address will not be published. Required fields are marked *