കാനഡയിലെ വാൾമാർട്ട് സ്റ്റോറിൽ 19കാരിയായ ഇന്ത്യൻ യുവതിയുടെ മരണത്തിൽ ദുരൂഹത. ഗുർസിമ്രാൻ കൗറിനെ മറ്റൊരാൾ അടുപ്പിലേക്ക് എടുത്തെറിഞ്ഞതായി വാൾമാർട്ട് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. സഹപ്രവർത്തകയായ ക്രിസ് ബ്രീസിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഒക്‌ടോബർ 19–നാണ് ഗുർസിമ്രാൻ കൗറിനെ ഹാലിഫാക്‌സിലെ സൂപ്പർ സ്റ്റോറിൻ്റെ ബേക്കറി ഡിപ്പാർട്ട്‌മെൻ്റിലെ വാക്ക്-ഇൻ ഓവനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി കടയിൽ ജോലി ചെയ്തിരുന്ന കൗറിനെ അമ്മയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന് പിന്നിലെ ദുരൂഹത നീക്കാൻ പൊലീസിന് സാധിച്ചിരുന്നില്ല. വാൾമാർട്ടിൽ ചെയ്യുമ്പോൾ താൻ ഉപയോഗിച്ച ഓവൻ പുറത്ത് നിന്ന് ഓണായെന്നും ഡോർ ഹാൻഡിൽ തുറക്കാൻ വളരെ ബുദ്ധിമുട്ടാണെന്നും ബ്രീസി പറഞ്ഞതായി ദ മിറർ റിപ്പോർട്ട് ചെയ്തു.







