കാനഡയിലെ ഇലക്ട്രിക് വാഹന (ഇവി) വിൽപ്പന പ്രതിസന്ധിയിലേക്ക്. ഗ്യാസിൽ പ്രവർത്തിക്കുന്ന കാറുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കുന്നതിനാൽ കാനഡ ഇലക്ട്രിക് വാഹന സബ്സിഡികൾ പവെട്ടിക്കുറയ്ക്കുന്നതായി കനേഡിയൻ സർക്കാർ. ഇത് രാജ്യത്തെ ഇവി വാഹന നിർമ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നതായി ജനറൽ മോട്ടോഴ്സ് കാനഡയുടെ പ്രസിഡൻ്റ് ക്രിസ്റ്റ്യൻ അക്വിലിന പറഞ്ഞു.
ഉപഭോക്താക്കൾക്കുള്ള സാമ്പത്തിക പ്രോത്സാഹനം കുറയുന്നതോടെ ഭാവിയിൽ കാനഡയുടെ വാഹന വിൽപ്പന മുന്നേറ്റത്തിൽ നിർമ്മാതാക്കൾ കൂടുതൽ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവരും.
നിലവിൽ, കാനഡയിലെ ഉപഭോക്താക്കൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുമ്പോൾ സബ്സിഡികൾ ലഭിക്കാറുണ്ട്. മൊത്തം C$12,000 (ഏകദേശം $8,500) വരെ കിഴിവ് ലഭിക്കും. ഈ സബ്സിഡികളിൽ C$5,000 വരെ ഫെഡറൽ റിബേറ്റ് ഉൾപ്പെടുന്നു, അതേസമയം ക്യുബെക്കും ബ്രിട്ടീഷ് കൊളംബിയയും യഥാക്രമം C$7,000, C$4,000 വരെ അധിക ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.







