യുഎസ്-കാനഡ അതിര്‍ത്തിയില്‍ 16.5 മില്യണ്‍ ഡോളറിന്റെ കൊക്കെയ്‌നുമായി ഇന്ത്യന്‍ വംശജനായ ട്രക്കര്‍ പിടിയിലായി. യുഎസ്-കാനഡ അതിര്‍ത്തിയിലെ പോര്‍ട്ട് ഹുറോണിലാണ് വന്‍ ലഹരി മരുന്ന് വേട്ട നടന്നത്. ഒക്ടോബര്‍ 15 ന് പൈന്‍ ഗ്രോവ് അവന്യുവില്‍ ട്രാഫിക് സ്റ്റോപ്പിലാണ് പീല്‍ റീജിയണില്‍ താമസിക്കുന്ന സുഖ്ജിന്ദര്‍ സിംഗ്(29) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 1,000 ഗ്രാമോ അതിലധികമോ കണ്‍ട്രോള്‍ഡ് സബ്‌സ്റ്റന്‍സ് ഡെലിവറി നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഡ്രഗ് ടാസ്‌ക് ഫോഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് സെന്റ് ക്ലെയര്‍ കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.
ഒക്ടോബര്‍ 18 ന് കോടതിയില്‍ സിംഗിനെ ഹാജരാക്കി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ അമേരിക്കന്‍ തടവില്‍ ജീവപര്യന്തവും ഒരു മില്യണ്‍ ഡോളര്‍ വരെ പിഴയും ലഭിക്കുമെന്നാണ് വിവരം.







