dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ബോംബ് ഭീഷണി; കേരളത്തിലാകെ ട്രെയിനുകളില്‍ പരിശോധന

Reading Time: < 1 minute

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളില്‍ ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടര്‍ന്ന് എല്ലാ റെയില്‍വേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളില്‍ പരിശോധന നടത്തി വരികയാണ്.
ട്രെയിനുള്ളില്‍ ആര്‍പിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകള്‍ പോയിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാല്‍ ട്രെയിന്‍ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *