dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Technology #World

കൂടുതൽ ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ ഉടൻ

Reading Time: < 1 minute

ആപ്പിൾ കമ്പനി അവരുടെ സ്വന്തം എഐയായ ആപ്പിൾ ഇൻറലിജൻസിൻറെ കൂടുതൽ ഫീച്ചറുകൾ ഉടൻ പുറത്തിറക്കും എന്ന് സൂചന. ഡിസംബ‍ർ ആദ്യം വരുന്ന ഐഒഎസ് 18.2 അപ്ഡേറ്റിനൊപ്പമായിരിക്കും കൂടുതൽ ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ വരിക എന്നാണ് ബ്ലൂംബെർഗിൻറെ മാർക് ഗുർമാൻ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ അടുത്ത ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ ഐഫോണുകളിലേക്ക് ഡിസംബറിൽ എത്തിയേക്കും. കൂടുതൽ ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകളോടെ ഐഒഎസ് 18.2 അപ്‌ഡേറ്റ് ഡിസംബർ ആദ്യമെത്തും എന്നാണ് രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗിൻറെ റിപ്പോർട്ട്. ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി പോലെ ഗൂഗിളിൻറെ എഐ അസിസ്റ്റൻറായ ജെമിനി എഐയെ ആപ്പിൾ അവരുടെ ഡിവൈസുകളുടെ ഭാഗമാക്കിയേക്കും എന്നും റിപ്പോർട്ടിൽ പറയുന്നു. ഡിസംബർ അപ്‌ഡേറ്റോടെ കൂടുതൽ നവീനമായ എഐ ഫീച്ചറുകൾ ഐഫോണുകളിൽ എത്തുമെന്ന് ആപ്പിൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ചാറ്റ്‌ജിപിടിയെ വെർച്വൽ അസിസ്റ്റൻറായ സിരീയിലേക്കും ആപ്പിൾ ഇൻറലിജൻസ് എഴുത്ത് ഉപകരണങ്ങളിലേക്കും ചേർക്കുന്നതാണ് ഇതിലൊന്ന്. ഐഫോൺ 16 സിരീസിലേക്ക് പുതിയ ഇമേജ് പ്ലേഗ്രൗണ്ട് ആപ്പും വിഷ്വൽ ഇൻറലിജൻസും ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
ഐഒഎസ് 18.1 അപ്‌ഡേറ്റിലൂടെയായിരുന്നു ആദ്യഘട്ട ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ കമ്പനി അവതരിപ്പിച്ചിരുന്നത്. രണ്ടാംഘട്ട ഫീച്ചറുകളുടെ അവതരണമാണ് ഐഒഎസ് 18.2 അപ്‌ഡേറ്റിലുണ്ടാവുക. ഐഒഎസ് 18.2ൻറെ ബീറ്റാ വേർഷൻ ഇതിനകം ടെസ്റ്റർമാർക്ക് ലഭ്യമായിട്ടുണ്ട്. ഐഒഎസ് 18.2ന് ശേഷം വലിയ അപ്‌ഡേറ്റുകൾ 2025 ഏപ്രിലിലെ ഐഒഎസ് 18.4ലാണുണ്ടാവുക. അമേരിക്കൻ ഇംഗ്ലീഷിന് പുറമെയുള്ള ഇംഗ്ലീഷ് വേർഷനുകളിൽ ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ ഡിസംബറിലെ അപ്‌ഡേറ്റോടെ ആപ്പിൾ പ്രാബല്യത്തിൽ കൊണ്ടുവന്നേക്കും. ഏപ്രിലിലെ അപ്‌ഡേറ്റിൽ കൂടുതൽ ഭാഷാ വൈവിധ്യങ്ങളിലേക്ക് ആപ്പിൾ ഇൻറലിജൻസ് ഫീച്ചറുകൾ എത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *