dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada india news #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #India

ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ ആക്രമണം: കാനഡയിൽ ഹിന്ദു വിഭാഗക്കാരുടെ വന്‍ പ്രതിഷേധം

Reading Time: < 1 minute

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേ​രെ ഖലിസ്ഥാൻ പതാകകളുമായി എത്തിയവർ ആക്രമണം നടത്തിയ സംഭവത്തിൽ പരസ്യ പ്രതിഷേധവുമായി ഇന്ത്യൻ വംശജർ. ആക്രമിക്കപ്പ ബ്രാംടണിലെ ഹിന്ദു സഭ ക്ഷേത്രത്തിന് പുറത്താണ് ഇന്ത്യൻ വംശജർ പ്രതിഷേധം സംഘടിപ്പിച്ചത്. ത്രിവർണ പതാകകളുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഹിന്ദുക്കളും സിഖുകാരും അടക്കമുള്ളവർ പ്രതിഷേധത്തിന്‍റെ ഭാഗമായി. പ്രതിഷേധക്കാരിൽ ഒരു വിഭാഗം റോഡ് ഉപരോധിച്ചു. കനേഡിയൻ രാഷ്ട്രീയ പാർട്ടികൾക്കുള്ള പിന്തുണ ഹിന്ദുക്കൾ പുനഃപരിശോധിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച ബ്രാംടണിലെ ക്ഷേത്രത്തിന് പുറത്ത് ഇന്ത്യൻ-കനേഡിയൻ പൗരന്മാർ ഐക്യദാർഢ്യ മാർച്ച് സംഘടിപ്പിച്ചിരുന്നു. നോർത്ത് അമേരിക്കയിലെ ഹിന്ദുക്കളുടെ കൂട്ടായ്മ (CoHNA) ആണ് മാർച്ച് സംഘടിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *