dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ട്രംപിന്റെ വിജയം; അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ കാനഡ

Reading Time: < 1 minute

അമേരിക്കയിൽ ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് പിന്നാലെ അതിർത്തികളിൽ സുരക്ഷയും നിയന്ത്രണങ്ങളും ശക്തമാക്കാൻ കാനഡ.
കാനഡയുടെ അതിർത്തികളിൽ സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കുന്നതായി ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് വ്യക്തമാക്കിയിരുന്നു.
സ്വന്തം അതിർത്തി നിയന്ത്രിക്കുക എന്നത് കാനഡയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും അവർ വ്യക്തമാക്കി. ട്രംപ് അധികാരത്തിലെത്തുമ്പോൾ അമേരിക്കയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് കൂടുതൽ കുടിയേറ്റക്കാർ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിൻ്റെ ആദ്യ ഭരണകാലത്തും കുടിയേറ്റക്കാരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരുന്നു.അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ അമേരിക്കയിൽ നിന്ന് കൂടുതൽ ആളുകൾ കാനഡയിലേക്ക്  കുടിയേറാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് വന്നിരുന്നു .

Leave a comment

Your email address will not be published. Required fields are marked *