ഉയർന്ന ശമ്പളമുള്ള ഒരു ജോലി തേടുകയാണോ നിങ്ങൾ. എങ്കിൽ ഇതാ എയർ കാനഡയിൽ വമ്പൻ അവസരങ്ങൾ. മണിക്കൂറിൽ 43 ഡോളർ വരെ നേടാവുന്ന ജോലികൾക്കുള്ള അവസരങ്ങളാണ് കാത്തിരിക്കുന്നത്. ഏതൊക്കെ മേഖലകളിൽ എവിടെയൊക്കെയാണ് അവസരങ്ങൾ എന്നറിയാം.
കൺസിയേർജ്
മണിക്കൂറിൽ 17.30 ഡോളർ മുതൽ 17.40 ഡോളർ വരെ ശമ്പളം കിട്ടുന്ന ജോലിയാണിത്. സെന്റ് ജോൺസ്, ഒട്ടാവ വാൻകൂവർ, എന്നിവിടങ്ങളിലാണ് അവസരങ്ങൾ. കസ്റ്റമർ സർവീസിൽ താല്പര്യമുള്ളവർക്കാണ് ഈ ജോലിയിൽ ശോഭിക്കാൻ സാധിക്കുക. പ്രാദേശിക ആകർഷണങ്ങളെ കുറിച്ചുള്ള അറിവും പ്രശ്നപരിഹാരത്തിനുള്ള കഴിവും അഭികാമ്യമാണ്. സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസ് വേണം. ഹെയർ സൈഡ് വെഹിക്കിൾ ഓപ്പറേറ്റേഴ്സ് ലൈസൻസ് നേടാനുള്ള കഴിവ് ഉണ്ടാവണം. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകൾ അറിയണം. ജപ്പാനീസ്, കൊറിയൻ കാന്റോണീസ്, മാൻഡറിൻ, സ്പാനിഷ്, ഇറ്റാലിയൻ, ജർമ്മൻ,അറബിക്, ഹിബ്രു, പോർച്ചുഗീസ്,ഗ്രീക്ക്,ഹിന്ദി അല്ലെങ്കിൽ പഞ്ചാബി എന്നിവയിൽ ഏതെങ്കിലും ഭാഷകൾ കൂടി അറിയുകയാണെങ്കിൽ നല്ലത്.
റാംപ് ഏജന്റ് ( സ്റ്റേഷൻ അറ്റൻഡൻഡ് )
മണിക്കൂറിൽ 17.30 ഡോളർ മുതൽ 23.36 ഡോളർ വരെ ആയിരിക്കും സാലറി. വൈകുന്നേരവും രാത്രിയും ഉള്ള ഷിഫ്റ്റുകൾക്ക് മണിക്കൂറിൽ 0.50 ഡോളർ മുതൽ 0.1 ഡോളർ വരെ പ്രീമിയമായി ലഭിക്കും. ടൊറന്റോ, മോൺട്രിയൽ, ക്യൂബെക്ക് സിറ്റി, വിന്നിപെഗ്, സസ്കടൂൺ എന്നിവിടങ്ങളിൽ മുഴുവൻ സമയ ജോലിക്കുള്ള അവസരങ്ങളും ഒട്ടാവ,ടൊറന്റോ, മോൺട്രിയൽ എന്നിവിടങ്ങളിൽ പാർട്ട് ടൈം ജോലിക്കുള്ള അവസരങ്ങളും ഉണ്ട് ബാഗേജ് ഉൾപ്പെടെ കൈകാര്യം ചെയ്യുകയും സംയാനുസൃതമായി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഒക്കെ ആയിരിക്കും ഉത്തരവാദിത്തങ്ങൾ. ഈ ജോലിക്ക് അപേക്ഷിക്കാൻ പരിചയസമ്പത്ത് ആവശ്യമില്ല.
ക്യാബിൻ സർവീസ് ആൻഡ് ക്ലീനിങ് അറ്റൻഡൻഡ്
പാർട്ട് ടൈമിന് 17.30 ഡോളറും ഫുൾടൈമിന് 18.85 ഡോളറും ആയിരിക്കും ശമ്പളം.വൈകുന്നേരവും രാത്രിയും ഉള്ള ഷിഫ്റ്റുകൾക്ക് മണിക്കൂറിൽ 0.50 ഡോളർ മുതൽ 0.1 ഡോളർ വരെ പ്രീമിയമായി ലഭിക്കും. വാൻകൂവറും (ഫുൾ ടൈം) ടൊറന്റോയുമാണ് (പാർട്ട് ടൈം + ഫുൾ ടൈം) ജോബ് ലൊക്കേഷനുകൾ. യാത്ര പുറപ്പെടും മുമ്പ് വിമാനങ്ങളുടെ വൃത്തിയുറപ്പാക്കുകയായിരിക്കും ജോലി. അപേക്ഷിക്കുന്നതിന് പ്രവർത്തിപരിചയം ആവശ്യമില്ല. എന്നാൽ സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസ് അനിവാര്യമാണ്.
അഡ്മിനിസ്ട്രേറ്റീവ് ഓപ്പറേഷൻ സപ്പോർട്ട് സീനിയർ കോർഡിനേറ്റർ
മണിക്കൂറിൽ 24.40 ഡോളർ മുതൽ 27.9 ഒന്ന് ഡോളർ വരെയാണ് ശമ്പളം. മോൺട്രിയാൽ, വാൻകൂവർ, ടൊറന്റോ എന്നിവിടങ്ങളിലാണ് അവസരങ്ങൾ. ഹൈസ്കൂൾ ഡിപ്ലോമയും കുറഞ്ഞത് മൂന്നുവർഷത്തെ ഓഫീസ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മികച്ച കമ്മ്യൂണിക്കേഷൻ സ്കില്ലും എം എസ് ഓഫീസിൽ പ്രാവീണ്യവും അഭികാമ്യം. ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ രണ്ട് ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന.
ഗ്രൗണ്ട് സപ്പോർട്ട് എക്യുപ്മെന്റ് ടെക്നീഷ്യൻ (CAT 23)
38.35 ഡോളർ മുതൽ 41.7 ഡോളർ വരെയാണ് മണിക്കൂറിൽ ശമ്പളം. മോൺട്രിയാൽ, ടോറന്റോ, വാൻകൂവർ, വിന്നിപെഗ്, കാൽഗറി, എഡ്മൺടൺ എന്നിവിടങ്ങളിൽ അവസരങ്ങൾ. ഹൈസ്കൂൾ ഡിപ്ലോമ ആവശ്യമാണ്. സാധ്യതയുള്ള ഒരു ഓട്ടോമോട്ടീവ് സർവീസ് ടെക്നീഷ്യൻ, കൊമേഴ്സ്യൽ ട്രാൻസ്പോർട്ട് മെക്കാനിക്, അല്ലെങ്കിൽ ഹെവി ഡ്യൂട്ടി മെക്കാനിക് ആയിരിക്കണം. അഞ്ചുവർഷത്തെ ട്രേഡ് എക്സ്പീരിയൻസ് ആവശ്യമാണ്.
ഫെസിലിറ്റീസ് മെയിന്റനൻസ് മെക്കാനിക് ( CAT 27)
38.35 ഡോളർ മുതൽ 41.7 ഡോളർ വരെയാണ് മണിക്കൂറിലെ ശമ്പളം. മോൺട്രിയാലിലും കാൽഗറിയിലും അവസരം. ഇന്റർ പ്രൊവിൻഷ്യൽ ജേണി മാൻ മില് റൈറ്റ് ലൈസൻസ് അല്ലെങ്കിൽ റെഡ് സീൽ സർട്ടിഫിക്കേഷൻ അപേക്ഷിക്കുന്നതിന് ആവശ്യമാണ്. മേഖലയിൽ അഞ്ചുവർഷത്തെ പ്രവർത്തി പരിചയവും വേണം. Tag1 Gas License, Halocarbure Gas License, Refrigeration License (CCQ) and a 5th Class Power Engineer ticket എന്നിവയും വേണം. ഇതുകൂടാതെ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഒന്നിലധികം ഭാഷകളിലെ പ്രാവീണ്യത്തിന് മുൻഗണന.
എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർ
മണിക്കൂറിൽ 26.74 ഡോളർ മുതൽ 43. 79 ഡോളർ വരെ ശമ്പളം. മോൺട്രിയാൽ, ടൊറന്റോ, വാൻകൂവർ, കാൽഗറി എന്നിവിടങ്ങളിൽ അവസരം. Transport Canada AME M2 or M1 ലൈസൻസ് ഉണ്ടായിരിക്കണം. സാധ്യതയുള്ള ഡ്രൈവിംഗ് ലൈസൻസ് അഭികാമ്യമാണ്.







