കോവിഡ് ഹാമാരിക്ക് ശേഷം ഇതാദ്യമായി കാനഡയിൽ വാടക കുറയുന്നതായി റിപ്പോർട്ട്. Rentals.ca, Urbanation എന്നിവയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ വരെ കാനഡയിലെ ശരാശരി വാടക 2,152 ഡോളറായിരുന്നു. പിന്നീട് ഇത് 1.2 ശതമാനം കുറഞ്ഞു .
ടൊറൻ്റോ, വാൻകൂവർ, കാൽഗറി, മോൺട്രിയൽ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വാടക കുറയുന്നതായി റിപ്പോർട്ട് പറയുന്നു.
ബീ.സി. ഒൻ്റാരിയോ പ്രവിശ്യകളിലാണ് വാടക പ്രധാനമായും കുറഞ്ഞത്. ബിസിയിൽ അപ്പാർട്ടുമെൻ്റുകളുടെ ശരാശരി വാടക 3.4 ശതമാനം കുറഞ്ഞ് 2,549 ഡോളറായും ഒൻ്റാരിയോയിൽ 5.7 ശതമാനം ഇടിഞ്ഞ് 2,350 ഡോളറായും രേഖപ്പെടുത്തി.അതേ സമയം വികസിച്ചു കൊണ്ടിരിക്കുന്ന സസ്കാഷ്വെവാനിൽ വാടക 17.1 ശതമാനം ഉയർന്നു. ടൊറൻ്റോയിൽ ഒക്ടോബറിൽ അപ്പാർട്ടുമെൻ്റുകളുടെ വാടകയിൽ ഏറ്റവും വലിയ വാർഷിക ഇടിവാണ് രേഖപ്പെടുത്തിയത്. 9.2 ശതമാനം കുറഞ്ഞ്, ശരാശരി 2,642 ഡോളറിൽ എത്തി. വാൻകൂവറിൽ 8.4 ശതമാനവും കാൽഗറിയിൽ 4.7 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്.







