dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #inflation

കാനഡയിൽ LMIA വർക്ക് പെർമിറ്റ് വേതന വർദ്ധന നവംബർ 8 മുതൽ പ്രാബല്യത്തിൽ

Reading Time: < 1 minute

ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്‌മെൻ്റ് (LMIA) പ്രോഗ്രാമിനായി കാനഡ നിശ്ചയിച്ച പുതുക്കിയ വേതന നിരക്ക് കഴിഞ്ഞ വെള്ളിയാഴ്ച ( നവംബർ 8 ) മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ നിരക്കുകളേക്കാൾ 20% വർദ്ധനവാണ് വേതന പരിധിയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തുടനീളം വിവിധ മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റിനെ ഇത് ബാധിക്കും.
യോഗ്യരായ കനേഡിയൻസിന്റെ അഭാവത്തിൽ, വിദേശ തൊഴിലാളികളെ നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുന്ന പദ്ധതിയാണ് കാനഡയുടെ താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം. വിദേശ തൊഴിലാളിയെ ജോലിക്കെടുക്കാൻ ആഗ്രഹിക്കുന്ന തൊഴിലുടമയ്ക്ക് പോസിറ്റീവ് ലേബർ മാർക്കറ്റ് ഇംപാക്റ്റ് അസസ്മെന്റ് അത്യാവശ്യമാണ്. കാനഡയുടെ തൊഴിൽ വിപണിയിൽ താൽക്കാലിക വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ ഉള്ള ആഘാതം വിലയിരുത്തുന്നതിനാണിത്. ഹൈ വേജ് സ്ട്രീം, ലോ വേജ് സ്ട്രീം എന്നിങ്ങനെ രണ്ട് സ്ട്രീമുകളാണ് LMIAക്ക് ഉള്ളത്. LMIA അപേക്ഷകൾ ഹൈ വേജ് സ്ട്രീമിലാണോ , ലോ വേജ് സ്ട്രീമിലാണോ വരുന്നത് എന്നത് തീരുമാനിക്കുന്നതിനുള്ള വേതന പരിധി ആണ് 20 ശതമാനം ഉയർത്തിയത്.
ആൽബർട്ട – $29.50, ബ്രിട്ടീഷ് കൊളംബിയ – $28.85, മാനിറ്റോബ – $25.00, ന്യൂ ബ്രൺസ്വിക് – $24.04, ന്യൂ ഫൗണ്ട് ലാൻഡ് ആൻഡ് ലാബ്രഡോർ – $26.00, നോർത്ത് വെസ്റ്റ് ടെറിട്ടറീസ് – $39.24, നോവസ്കോട്ടിയ – $24.00, നൂനവറ്റ് – $35.00, ഒന്റാരിയോ – $28.39, പ്രിൻസ് എഡ്വാഡ് ഐലൻഡ് – $24.00, ക്യുബെക് – $27.47, സസ്കചെവൻ – $27.00, യൂകോൺ – $36.00 എന്നിങ്ങനെയാണ് LMIA വേതന റിക്വയർമെന്റുകൾ.

Leave a comment

Your email address will not be published. Required fields are marked *