dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #Travel

കഞ്ചാവ് ഉപയോഗിക്കുന്നവരിൽ 25 ശതമാനം കനേഡിയന്മാരും ലഹരിയോടെ വാഹനവുമോടിക്കുന്നതായി റിപ്പോർട്ട്

Reading Time: < 1 minute

കഞ്ചാവ് ഉപയോഗിക്കുന്നവരിൽ 25 ശതമാനം കനേഡിയന്മാരും ലഹരിയോടെ വാഹനം ഓടിക്കുന്നതായി കണക്കുകൾ. പബ്ലിക് സേഫ്റ്റി കാനഡയുടെ 2022ലെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ത്തരം പ്രവണതകൾ ആശങ്കയുണ്ടാക്കുന്നുവെന്നാണ് സർക്കാരും പൊലീസും വ്യക്തമാക്കുന്നു.
മദ്യം ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ ഡ്രൈവർമാർ കഞ്ചാവ് ഉപയോഗിച്ചതിന് ശേഷം വാഹനം ഓടിക്കുന്നതായി കനേഡിയൻ സെൻ്റർ ഓൺ സബ്‌സ്റ്റൻസ് യൂസ് ആൻഡ് അഡിക്ഷൻ വ്യക്തമാക്കുന്നത്. കഞ്ചാവിൻ്റെ ലഹരി തങ്ങളെ ബാധിച്ചതായി ഇവർക്ക് മനസ്സിലാകാത്തതാണ് ഇതിന് പ്രധാന കാരണം. ശ്രദ്ധാപൂർവ്വം വാഹനം ഓടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും  നിയമത്തിൻ്റെ പിടിയിലാകാനുള്ള സാധ്യത കുറവാണ് എന്നുള്ളതും ഇത്തരം പ്രവണത കൂട്ടുന്നതായും കനേഡിയൻ സെൻ്റർ ഓൺ സബ്‌ സബ്‌സ്റ്റൻസ് യൂസ് ആൻഡ് അഡിക്ഷൻ ചൂണ്ടിക്കാട്ടുന്നു.
ലഹരി സ്വാധീനത്തിൽ വാഹനം ഓടിച്ചുവെന്ന് പലരും സമ്മതിക്കുന്നുണ്ടെങ്കിലും, കഞ്ചാവ് ഡ്രൈവിങ്ങിനെ ബാധിക്കുമെന്ന് വിശ്വസിക്കുന്നവരാണ് 86 ശതമാനം കാനഡക്കാരും.

Leave a comment

Your email address will not be published. Required fields are marked *