ടൊറൻ്റോയിലെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം മുമ്പത്തേക്കാൾ കൂടുതലാണെന്ന് പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ടൊറൻ്റോ ഫുഡ് ബാങ്കുകളിലേക്ക് ഏകദേശം ഒരു മില്യൺ ആളുകൾ എത്തിയതായി റിപ്പോർട്ട് പറയുന്നു. ഇത് COVID-19 പാൻഡെമിക്ക് സമയത്തെ ഫുഡ് ബാങ്കുകളുടെ ഡിമാൻഡിൻ്റെ പ്രവണത തുടരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഡെയ്ലി ബ്രെഡും നോർത്ത് യോർക്ക് ഹാർവെസ്റ്റ് ഫുഡ് ബാങ്കുമാണ് വാർഷിക റിപ്പോർട്ട് പുറത്തിറക്കിയത്. ഡെയ്ലി ബ്രെഡ് ഫുഡ് ബാങ്കിൻ്റെ 41 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 2023 ഏപ്രിൽ മുതൽ 2024 മാർച്ച് വരെ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം 3.5 ദശലക്ഷം കവിഞ്ഞതായി പറയുന്നു. മുൻ വർഷത്തേക്കാൾ ഏകദേശം ഒരു മില്യൺ വർധിച്ചതായും പാൻഡെമിക്കിന് മുമ്പുള്ളതിനേക്കാൾ 273 ശതമാനം ഉയർന്നതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം വർധനയുണ്ടായതിനെത്തുടർന്ന് നഗരത്തിലെ 10 പേരിൽ ഒന്നിലധികം ആളുകൾ ഭക്ഷണം കഴിക്കാൻ ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് 2023 ഏപ്രിൽ മുതൽ ഏകദേശം 155,000 ഫുഡ് ബാങ്കുകളെ ആശ്രയിച്ചതായും ഇത് പാൻഡെമിക്കിന് മുമ്പുള്ള നാലിരട്ടിയിലധികം വരുമെന്നും കണക്കുകൾ പറയുന്നു.
പാൻഡെമിക് സമയത്ത്, ഭക്ഷണം വാടക എന്നിവയുടെ വില കുതിച്ചുയരുകയും വേതനവും സാമൂഹിക സഹായവും നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നതിനാൽ ഫുഡ് ബാങ്ക് ഡിമാൻഡ് വർദ്ധിക്കുമെന്ന് ഡെയ്ലി ബ്രെഡ് ഹെതറിംഗ്ടൺ പറഞ്ഞു. പ്രതീക്ഷിച്ച വർധനവ് നിറവേറ്റുന്നതിനായി ഫണ്ട് നീക്കിവച്ചിരുന്നു, എന്നാൽ ഇപ്പോൾ പണം ഏതാണ്ട് തീർന്നെന്ന് അദ്ദേഹം പറഞ്ഞു. 2020-ൽ, ഡെയ്ലി ബ്രെഡ് 1.5 മില്യൺ ഡോളർ ഭക്ഷണത്തിനായി ചെലവഴിച്ചു. ഈ വർഷം അത് 29 മില്യൺ ഡോളറിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.






