11 ഉം 12 ഉം വയസുള്ള കുട്ടികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ച് OC ട്രാൻസ്പോ. എന്നാൽ 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സൗജന്യ യാത്ര തുടരും. കൂടാതെ അടുത്ത വർഷത്തോടെ യുവാക്കൾക്കും, മുതിർന്നവർക്കും യാത്ര ചെയ്യാൻ കൂടുതൽ പണം നൽകേണ്ടിവരും. എന്നാൽ കമ്മ്യൂണിറ്റി പ്രതിമാസ പാസ്, ആക്സ്സ് പ്രതിമാസ പാസ്, ഇക്വിപാസ് എന്നിവയുടെ നിരക്കുകളിലാണ് അടുത്ത വർഷം മാറ്റം വരുന്നത്.
അഞ്ച് ശതമാനം വർദ്ധനയോടെ മുതിർന്നവർക്കുള്ള നിരക്ക് പ്രെസ്റ്റോ/കാർഡ് ഉപയോക്താക്കൾക്ക് 4 ഡോളറായും അല്ലാത്തവർക്ക് 4.05 ഡോളറായും നിരക്ക് വർദ്ധിക്കും. അതേസമയം മുതിർന്നവരുടെ പ്രതിമാസ നിരക്ക് 6.25 ഡോളർ മുതൽ 135 ഡോളർ വരെ വർദ്ധിക്കും.
13-19 വയസ് പ്രായമുള്ളവരുടെ പ്രതിമാസ പാസ് റദ്ദാക്കുകയും 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവർക്കുള്ള കിഴിവ് കുറയ്ക്കുകയും ചെയ്യും. മുതിർന്ന പ്രതിമാസ പാസിൻ്റെ വില 49 ഡോളറിൽ നിന്ന് 108 ഡോളറായി വർദ്ധിക്കും.’യൂത്ത്’ പ്രതിമാസ പാസ് ഇല്ലാതാകുന്നതോടെ, 11 മുതൽ 18 വയസ്സുവരെയുള്ള വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പാസിനുള്ള പ്രതിമാസ ചെലവ് 99.25 ഡോളറിൽ നിന്ന് 135 ഡോളറായി ഉയരും. ട്രാൻസിറ്റ് കമ്മീഷനും കൗൺസിലും അംഗീകരിച്ചാൽ ജനുവരി 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

.






