ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്ത് നിൽക്കുമ്പോൾ ആണ് സൂപ്പർ മൂൺ പ്രതിഭാസം നടക്കുന്നത്. 2024-ലെ അവസാന ‘ബീവർ മൂൺ’ എന്നറിയപ്പെടുന്ന സൂപ്പർ മൂൺ കാനഡയിൽ വെള്ളിയാഴ്ച ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രൻ സാധാരണയേക്കാൾ കൂടുതൽ തിളക്കവും അടുത്തുമായി കാണപ്പെടും. ഈ വർഷം നാല് സൂപ്പർ മൂൺ പ്രതിഭാസങ്ങളാണ് ആകാശത്തുണ്ടാകുന്നത്. ഇ
നവംബർ 15 ന് വൈകിട്ട് 4.28 ന് ബീവർ മൂൺ കാനഡയുയുടെ ആകാശത്ത് തെളിയുമെന്നാണ് Space.com പറയുന്നത്. തെളിഞ്ഞ ആകാശത്ത് വ്യക്തമായി ബീവർ മൂൺ വീക്ഷിക്കാനാകും. എൺവയോൺമെന്റ് കാനഡ അനുസരിച്ച്, ടൊറന്റോയിലും വാൻകുവറിലും തെളിഞ്ഞ ആകാശമായിരിക്കും. അതിനാൽ ഇവിടെ സൂപ്പർ മൂൺ വ്യക്തമായി കാണാനാകും. എന്നാൽ വാൻകുവറിൽ മോഘാവൃതമായിരിക്കും. കാൽഗറിയിലും എഡ്മന്റണിലും ചില പ്രദേശങ്ങളിലൽ മേഘാവൃതമായ ആകാശമായിരിക്കുമെന്നാണ് പ്രവചനം.
നേരത്തെ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സൂപ്പർ മൂൺ പ്രതിഭാസം ഉണ്ടായിരുന്നു. ഓഗസ്റ്റിൽ സ്റ്റർജിയൻ മൂൺ, സെപ്റ്റംബറിൽ ഹാർവെസ്റ്റ് മൂൺ, ഒക്ടോബറിൽ ഹണ്ടേഴ്സ് മൂൺ എന്നിങ്ങനെയായിരുന്നു സൂപ്പർ മൂണുകൾ അറിയപ്പെട്ടിരുന്നത്. സാധാരണ രീതിയിൽ ചന്ദ്രനെ കാണുന്നതിലും 14 ശതമാനം വലുതായി സൂപ്പർ മൂൺ കാണാം. നവംബർ സൂപ്പർ മൂണിനൊപ്പം ‘സെവൻ സിസ്റ്റേഴ്സ്’ എന്നറിയപ്പെടുന്ന പ്ലീയാഡ്സ് നക്ഷത്രസമൂഹത്തിനെയും സ്ഥിരം വാനനിരീക്ഷകനെ കാണാൻ സാധിച്ചിക്കും. പൂർണ്ണ ചന്ദ്രനെ ഫ്രോസ്റ്റ് മൂൺ അല്ലെങ്കിൽ സ്നോ മൂൺ എന്നും വിളിക്കുന്നു, ഇത് തണുത്ത കാലാവസ്ഥയുടെ ആരംഭത്തെ സൂചിപ്പിക്കുന്നതാണ്. ഈ ആകാശ വിസ്മയം ആസ്വദിക്കാൻ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല.







