dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Employement

താൽക്കാലിക, കരാർ ജീവനക്കാരെ പിരിച്ചുവിടും; കാനഡ റവന്യൂ ഏജൻസി

Reading Time: < 1 minute

ഡിസംബർ പകുതിയോടെ രാജ്യത്തുടനീളം ഏകദേശം 600 താൽക്കാലിക, കരാർ ജീവനക്കാരെ പിരിച്ചുവിടുമെന്ന് കാനഡ റവന്യൂ ഏജൻസി (CRA). തൊഴിൽ കരാറിൻ്റെ നിബന്ധനകൾക്ക് അനുസൃതമായി ടേം ജീവനക്കാരെ നേരത്തെ തന്നെ “റിലീസ്” ചെയ്യാൻ തീരുമാനിച്ചതായി ഏജൻസി അറിയിച്ചു. ജീവനക്കാർക്ക് നാലാഴ്ചത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്. കരാർ തീയതി ഡിസംബർ 13-ന് അവസാനിക്കും.
കൊവിഡ് കാലത്താണ് കൂടുതൽ താൽക്കാലിക, കരാർ ജീവനക്കാരെ നിയമിച്ചത്. ജീവനക്കാരെ ഒഴിവാക്കുന്നതിനെക്കുറിച്ച് കാനഡയിലെ നികുതി ജീവനക്കാരുടെ യൂണിയനെയും പ്രൊഫഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ഓഫ് കാനഡയെയും അറിയിച്ചതായി കാനഡ റവന്യൂ ഏജൻസി പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *