dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Uncategorized

ഭവനനിർമ്മാണ പെർമിറ്റുകൾ ഇനി വേഗത്തിൽ; ഓൺലൈൻ സംവിധാനവുമായി ആൽബർട്ട

Reading Time: < 1 minute

ഭവന നിർമ്മാണങ്ങളിലെ  കാലതാമസം കുറയ്ക്കാൻ ആൽബർട്ട സർക്കാർ. ഇതിന്റെ ഭാ​ഗമായി പുതിയ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു. നിയമത്തിലെ ചില തടസ്സങ്ങൾ ഒഴിവാക്കാൻ വേണ്ടി കൂടിയാണ് പുതിയ സംവിധാനം.
പെർമിറ്റ് പ്രോസസ്, ബിൽഡിംഗ് കോഡ് എന്നിവവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ പോർട്ടൽ സഹായകമാകുമെന്ന്  ബിൽഡ് ആൽബർട്ട സിഇഒ സ്കോട്ട് ഫാഷ് പറഞ്ഞു. പല പെർമ്മിറ്റുകളും കിട്ടുന്നതിലുള്ള കാലതാമസം മൂലം  വീടു പണികളുടെ ചെലവ് പത്ത് ശതമാനത്തോളം കൂടുന്നുണ്ടെന്ന് ഫാഷ് പറഞ്ഞു. ഒരു മാസം കൊണ്ട് പൂർത്തികരിക്കേണ്ട പണികൾ  ആറ് മാസം മുതൽ എട്ട് മാസം വരെ നീളുന്നതായും അദ്ദേഹം പറഞ്ഞു. കാൽഗറിയിൽ വീടുകളുടെ വില കുതിച്ചുയരുന്നത് കാരണം പല വാടകക്കാരും സ്വന്തം വീടെന്ന സ്വപ്നം ഉപേക്ഷിക്കുകയാണ്. 

Leave a comment

Your email address will not be published. Required fields are marked *