പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) ഇൻവിറ്റേഷൻ നൽകി ബ്രിട്ടീഷ് കൊളംബിയ, ആൽബെർട്ട.
നവംബർ 13-ന് നടന്ന ഏറ്റവും പുതിയ ബീസി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ 24-ലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. മുൻ ബീസി പിഎൻപി ടെക് നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കട്ട്ഓഫ് സ്കോർ 9 പോയിൻ്റ് വർധിച്ചു
ബീസി സ്കിൽഡ് വർക്കർ, ഇന്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകൾക്ക് കീഴിൽ നടന്ന നറുക്കെടുപ്പിൽ 10 ഇൻവിറ്റേഷനും, ചൈൽഡ്ഹുഡ് എഡ്യുക്കേറ്റേഴ്സ് ആൻഡ് അസിസ്റ്റന്റ്, ഇൻസ്ട്രക്ടർമാർക്കുമായി 5 ഇൻവിറ്റേഷനും,
ആരോഗ്യപരിപാലനവുമായി ബന്ധപ്പെട്ട 39 തൊഴിലുകളിൽ അനുഭവപരിചയമുള്ള 51 പ്രൊഫൈലുകൾക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ നൽകി.
2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ ഏറ്റവും പുതിയ കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പിൽ 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള 4 അപേക്ഷകൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.
ആൽബർട്ട
ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ഒക്ടോബർ 15 മുതൽ നവംബർ 7 വരെ നാല് നറുക്കെടുപ്പുകൾ നടത്തി. ഒക്ടോബർ 15-ന് നടന്ന നറുക്കെടുപ്പിലൂടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സ്ട്രീമിൽ നിന്നും 302 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ചു. നവംബർ 4 -ന് നടന്ന നറുക്കെടുപ്പിലൂടെ ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്വേയിലൂടെ 65 ഉദ്യോഗാർത്ഥികൾക്കും നവംബർ 4 -ന് നടന്ന നോൺ-എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ ഡെഡിക്കേറ്റഡ് ഹെൽത്ത് കെയർ പാത്ത്വേയിലൂടെ 33 ഉദ്യോഗാർത്ഥികൾക്കും, നവംബർ 7 നടന്ന നറുക്കെടുപ്പിലൂടെ ആൽബർട്ട ഓപ്പർച്യുണിറ്റി സ്ട്രീമിലൂടെ 187 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ഓഗസ്റ്റ് 11-ന് ചില PNP ഉദ്യോഗാർത്ഥികൾക്ക് അവരുടെ PNP പ്രോഗ്രാമിൻ്റെ പിന്തുണയോടെ ഓപ്പൺ വർക്ക് പെർമിറ്റിന് അപേക്ഷിക്കാംമെന്ന് , ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വ്യക്തമാക്കി. ഇതുവരെ, ആൽബർട്ട, മാനിറ്റോബ, യുക്കോൺ എന്നിവ ഈ താൽക്കാലിക പൊതുനയത്തിന് കീഴിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നയം 2024 ഡിസംബർ 31 വരെ പ്രാബല്യത്തിൽ ഉണ്ടാകും.







