ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി പിഎൻപി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിന് അപേക്ഷിക്കാൻ 174 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC).
പ്രൊവിൻഷ്യൽ നോമിനേഷനുള്ള പ്രൊഫൈലുകളെ ടാർഗറ്റ് ചെയ്ത് നടത്തിയ നറുക്കെടുപ്പിൽ അപേക്ഷകർക്ക് ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 816 ആവശ്യമാണ്. കഴിഞ്ഞ ആഴ്ച്ചത്തെ പിഎൻപി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 4 പോയിൻ്റുകളുടെ വർധിച്ചു. പുതിയ ഇമിഗ്രേഷൻ ലെവൽ പ്ലാൻ അനുസരിച്ച് 2025 ലെ ക്വാട്ട കുറച്ചതിനാൽ ഇൻവിറ്റേഷനുകളുടെ എണ്ണം കുറഞ്ഞു.
കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) പ്രോഗ്രാമിലെ ഉദ്യോഗാർത്ഥികൾക്കും PNP ഉദ്യോഗാർത്ഥികൾക്കും ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കും കഴിഞ്ഞ ആഴ്ച നടത്തിയ നറുക്കെടുപ്പിലൂടെ മൊത്തം 1,933 ITAകൾ നൽകിയിരുന്നു.
ഐആർസിസിയുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ അനുസരിച്ച്, എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെയുള്ള കുടിയേറ്റത്തിനുള്ള ഫെഡറൽ ലക്ഷ്യങ്ങൾ അടുത്ത വർഷം വർദ്ധിപ്പിക്കും. അടുത്ത വർഷം 124,680 എക്സ്പ്രസ് എൻട്രി ഉദ്യോഗാർത്ഥികളെ കാനഡയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ഇമിഗ്രേഷൻ വകുപ്പ് പ്രതീക്ഷിക്കുന്നു.







