സാൽമൊണെല്ല മലിനീകരണത്തിന് സാധ്യതയുള്ളതിനാൽ ഒൻ്റാറിയോയിൽ Nutworks വിറ്റ അസംസ്കൃത പിസ്ത തിരിച്ചുവിളിച്ചതായികനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (സിഎഫ്ഐഎ). 150 ഗ്രാം പാക്കേജുകളിലായി വിറ്റ ഉൽപ്പന്നങ്ങൾ കഴിക്കരുതെന്ന് ഏജൻസി വ്യക്തമാക്കി. ഉൽപന്നങ്ങൾ എവിടെയാണ് വിറ്റഴിച്ചതെന്ന് പ്രത്യേകം പറയാനാകില്ലെങ്കിലും ഒൻ്റാറിയോയ്ക്കുള്ളിലാണ് അവ വിതരണം ചെയ്തതെന്ന് സിഎഫ്ഐഎ അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കുകയോ അവ വാങ്ങിയ സ്ഥലത്തേക്ക് തിരികെ നൽകുകയോ ചെയ്യണമെന്ന് CFIA ഏജൻസിയുടെ വെബ്സൈറ്റിൽ പറയുന്നു.







