dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ട് സ്വർണ കവർച്ച; പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പീൽ പോലീസ്

Reading Time: < 1 minute

ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ട് സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട പ്രതിക്കായി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പീൽ പോലീസ്. 2023 ഏപ്രിലിൽ ടൊറൻ്റോ പിയേഴ്‌സൺ എയർപോർട്ടിൽ ദശലക്ഷക്കണക്കിന് വിലമതിക്കുന്ന സ്വർണ്ണം മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ബ്രാംപ്ടൺ സ്വദേശിയായ പ്രസാന്ത് പരമലിംഗത്തിനെതിരെയാണ് (35) പീൽ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പരമലിംഗം കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്ന് ഓഗസ്റ്റ് മുതൽ ബെഞ്ച് വാറണ്ട് നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
2023 ഏപ്രിൽ 17 ന് ടൊറൻ്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന 10 പേരിൽ ഒരാളാണ് പരമലിംഗം.ഏപ്രിൽ 17 ന് വൈകുന്നേരം വിമാനത്താവളത്തിലെ കാർ​ഗോയിൽ നിന്ന് ഏക​ദേശം 400 കിലോ​ഗ്രാം ഭാരമുള്ള 6,600 സ്വർണക്കട്ടികൾ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. ഏകദേശം 2.5 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണമാണ് മോഷ്ടിക്കപ്പെട്ടത്. ഒപ്പം കാൽ കോടിയോളം ഡോളർ‌ വിലവരുന്ന കറൻസിയും മോഷ്ടിക്കപ്പെട്ടിരുന്നു. സമുദ്രോൽപ്പന്നങ്ങളുടെ കാർ​ഗോ കൈപ്പറ്റിയ വേബിൽ കാർ​ഗോയിൽ തന്നെ പ്രതികളുടെ സഹായത്തോടെ പ്രിന്റെടുത്ത് വ്യാജ വേബിൽ തയ്യാറാക്കിയാണ് മോഷണം നടത്തിയത്.

Leave a comment

Your email address will not be published. Required fields are marked *