dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Business #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #House #inflation

ജി എസ് ടി താൽക്കാലികമായി നിർത്തലാക്കി കാനഡ; 150,000 ഡോളറിൽ താഴെ വരുമാനമുള്ളവർക്ക് 250 ഡോളർ ചെക്കും

Reading Time: < 1 minute

രണ്ട് മാസത്തേക്ക് വിവിധ സാധനങ്ങൾക്കുള്ള ചരക്ക് സേവന നികുതി താൽക്കാലികമായി നിർത്തലാക്കി കാനഡ. ജി എസ് ടി ഹോളിഡേ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.ഡിസംബർ 14 മുതലാണ് പുതിയ നികുതി ഇളവ് ആരംഭിക്കും.  
ചില പലചരക്ക് സാധനങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഡയപ്പറുകൾ എന്നിവയുൾപ്പെടെയുള്ള സാധനങ്ങൾക്കാണ് ചരക്ക് സേവന നികുതി താൽക്കാലികമായി നിർത്തലാക്കിയത്. റസ്റ്റോറൻ്റ് ഭക്ഷണം, ലഘുഭക്ഷണങ്ങൾ, ബിയർ, വൈൻ,കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, പത്രങ്ങൾ, പസിലുകൾ, ക്രിസ്മസ് ട്രീ എന്നിവയ്ക്കും നികുതി ഇളവ് ലഭിക്കും. അതേസമയം പ്രതിവർഷം 150,000 ഡോളറിൽ താഴെ വരെ വരുമാനമുള്ളവർക്ക് സഹായമായി 250 ഡോളർ മൂല്യമുള്ള  ചെക്കും ലഭിക്കും.

Leave a comment

Your email address will not be published. Required fields are marked *