ആൽബർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നീ നാല് പ്രവിശ്യകളിലേക്ക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി).
പ്രവിശ്യാ ഇമിഗ്രേഷൻ ഫലങ്ങൾ ജൂൺ നവംബർ 21-29
ആൽബർട്ട
നവംബർ 21-ന് ആൽബർട്ട അഡ്വാൻ്റേജ് ഇമിഗ്രേഷൻ പ്രോഗ്രാം (AAIP) ആൽബർട്ട എക്‌സ്‌പ്രസ് എൻട്രി – പ്രയോറിറ്റി സെക്‌ടേഴ്‌സ് സ്ട്രീമിന് കീഴിൽ നടന്ന നറുക്കെടുപ്പിലൂടെ AAIP സ്‌കോറിംഗ് മാനദണ്ഡമനുസരിച്ച് ഏറ്റവും കുറഞ്ഞ സ്കോർ 42 ഉള്ള ഹെൽത്ത് കെയർ മേഖലയിലെ 96 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ബ്രിട്ടീഷ് കൊളംബിയ
നവംബർ 26-ന് ബ്രിട്ടീഷ് കൊളംബിയ PNP (BCPNP) രണ്ട് ഇമിഗ്രേഷൻ നറുക്കെടുപ്പുകൾ നടത്തി. ആദ്യത്തേത് മൂന്ന് വ്യത്യസ്ത ഇമിഗ്രേഷൻ സ്ട്രീമുകളിലൂടെയുള്ള പൊതുവായ നറുക്കെടുപ്പായിരുന്നു. ഇതിലൂടെ ഏഴ് ഉദ്യോഗാർത്ഥികൾക്ക് പിഎൻപി ഇൻവിറ്റേഷൻ നൽകി. സ്‌ട്രീമിനെ അടിസ്ഥാനമാക്കി സ്‌കോറുകൾ വ്യത്യാസപ്പെട്ടിരിരുന്നു.
സ്കിൽഡ് വർക്കേഴ്സ്, സ്കിൽഡ് വർക്കേഴ്സ് എക്സ്പ്രസ് എൻട്രി ബ്രിട്ടീഷ് കൊളംബിയ (EEBC), ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് – EEBC, എൻട്രി ലെവൽ & സെമി-സ്‌കിൽഡ് എന്നിവയിലായി ഏറ്റവും കുറഞ്ഞ സ്കോർ 146 ഉള്ള ഏഴ് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിത്.
രണ്ടാമത്തെ നറുക്കെടുപ്പ് സ്‌കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജ്വേറ്റ് സ്ട്രീമുകൾക്ക് കീഴിലാണ് നടന്നത് (EEBC ഓപ്ഷൻ ഉൾപ്പെടെ). ബ്രിട്ടീഷ് കൊളംബിയൻ സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് സെക്ടറിലെ ജോലിയുടെ അടിസ്ഥാനത്തിൽ നാല് ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്‌കിൽഡ് ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീം (EEBC ഓപ്ഷൻ) വഴി സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ കുറഞ്ഞത് 102 ഉള്ള 5 അപേക്ഷകർക്കും, 2023-ൻ്റെ അവസാനത്തിൽ അവതരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയയുടെ പുതിയ കാറ്റഗറി അധിഷ്‌ഠിത നറുക്കെടുപ്പിനായി 25 നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകളിൽ പരിചയമുള്ള CRS സ്കോർ 108 ഉള്ള 5 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ കുറഞ്ഞത് 102 ഉള്ള 5 ചൈൽഡ് കെയർ അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി. കൂടാതെ ഹെൽത്ത് കെയർ മേഖലയിൽ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ കുറഞ്ഞത് 101 ഉള്ള 5 അപേക്ഷകർക്കും, വെറ്ററിനറി കെയർ മേഖലയിൽ CRS സ്കോർ 50 ഉള്ള 5 അപേക്ഷകർക്കും ഇൻവിറ്റേഷൻ നൽകി.
മാനിറ്റോബ
നവംബർ 22-ന്, മാനിറ്റോബ PNP (MPNP) മൂന്ന് വ്യത്യസ്ത സ്ട്രീമുകൾക്ക് കീഴിൽ മൂന്ന് നറുക്കെടുപ്പുകൾ നടത്തി. മാനിറ്റോബ സ്ട്രീമിലെ സ്‌കിൽഡ് വർക്കറുടെ കീഴിൽ ആദ്യ നറുക്കെടുപ്പ് നടന്നു. കുറഞ്ഞത് 840 സ്‌കോർ ഉള്ള 89 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
സ്‌കിൽഡ് വർക്കർ ഓവർസീസ് സ്ട്രീമിന് കീഴിൽ നടന്ന രണ്ടാമത്തെ നറുക്കെടുപ്പിലൂടെ ഏറ്റവും കുറഞ്ഞ സ്കോർ 617 ഉള്ള 25 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീമിന് കീഴിൽ നടന്ന മൂന്നാമത്തെ നറുക്കെടുപ്പിലൂടെ 165 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
ഈ മൂന്ന് നറുക്കെടുപ്പുകളിലായി 279 ഉദ്യോഗാർത്ഥികളിൽ 55 പേർക്കും സാധുവായ എക്സ്പ്രസ് എൻട്രി പ്രൊഫൈലുകൾ ഉണ്ടായിരുന്നു.
പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI)
നവംബർ 21-ന്, പ്രിൻസ് എഡ്വേർഡ് ഐലൻഡ് PNP (PEI PNP) ലേബർ ആൻഡ് എക്സ്പ്രസ് എൻട്രി സ്ട്രീമിന് കീഴിൽ നറുക്കെടുപ്പ് നടത്തി. ഈ നറുക്കെടുപ്പിലൂടെ 59 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. കഴിഞ്ഞ 12 മാസത്തിനിടെ പ്രവിശ്യ 1113 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.







