dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പ് താൽക്കാലികമായി നിർത്തി കാനഡ

Reading Time: < 1 minute

ഒട്ടാവ:അപേക്ഷകളുടെ ബാക്ക്‌ലോഗ് ഇല്ലാതാക്കാൻ സഹായിക്കുന്നതിന് അഞ്ചോ അതിലധികമോ ആളുകളുടെ ഗ്രൂപ്പുകളിൽ നിന്നും കമ്മ്യൂണിറ്റി ഓർഗനൈസേഷനുകളിൽ നിന്നുമുള്ള സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പുകൾ താൽക്കാലികമായി നിർത്തലാക്കി കാനഡ. മിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ വെബ്‌സൈറ്റിലാണ് അഭയാർഥി സ്പോൺസർഷിപ്പ് അപേക്ഷകൾ താൽക്കാലികമായി നിർത്തിയതായി വ്യക്തമാക്കിയത്. നവംബർ 29-മുതൽ നയമം പ്രാബല്യത്തിൽ വന്നു. എന്നാൽ 2025 ഡിസംബർ 31 വരെ പ്രവർത്തിക്കുമെന്നും പ്രത്യേകം അറിയിച്ചിട്ടുണ്ട്. സ്വകാര്യ അഭയാർത്ഥി സ്പോൺസർഷിപ്പുകൾക്കുള്ള സ്ഥലങ്ങളുടെ എണ്ണത്തേക്കാൾ വളരെ കൂടുതലാണ് പ്രതിവർഷം ലഭിക്കുന്ന അപേക്ഷകൾ എന്നാണ് സർക്കാർ വ്യക്തമാകുന്നത്. 2025- 27 വരയുള്ള ഇമിഗ്രേഷൻ പദ്ധതിയിൽ സ്വകാര്യമായി സ്പോൺസർ ചെയ്യുന്ന 23,000 അഭയാർത്ഥികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്, അതേസമയം അടുത്ത വർഷത്തെ മൊത്തം അഭയാർത്ഥി ലക്ഷ്യം എന്നത് 58,000-ത്തിലധികം ആളുകളാണ്. 85,000 അഭയാർത്ഥി ക്ലെയിമുകൾ തീർപ്പാക്കാനില്ലെന്നാണ് കാനഡയിലെ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് വ്യക്തമാകുന്നത്. രാജ്യത്തിൻ്റെ അഭയാർത്ഥി സമ്പ്രദായം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കാൻ താൻ പദ്ധതിയിടുന്നതായും വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് കരുതുന്ന കേസുകളിൽ അതിവേഗം നിരസിക്കാൻ സാധ്യതയുണ്ട് എന്ന സൂചനകൾ നൽകി കൊണ്ട് കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി നേരത്തെ ഈ കാര്യത്തെ കുറിച്ച് ചില സൂചനകൾ നൽകിയിരുന്നു. കൂടാതെ വിദഗ്ധരും അഭിഭാഷകരും മുന്നറിയിപ്പ് നൽകുകയും, ഇത് അഭയം തേടുന്നവരുടെ ശരിയായ നടപടിക്രമത്തിനുള്ള അവകാശത്തെ ലംഘിക്കുകയാണെന്നും കോടതിയിൽ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *