ടൊറൻ്റോയിലും ജിടിഎയിലും ഇന്ന് ശക്തമായ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ യാത്രാ മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ. ടൊറൻ്റോയിൽ ഇന്ന് രാവിലെ മുതൽ വൈകുന്നേരം വരെ യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജിടിഎയിൽ അഞ്ച് സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി.
ബുധനാഴ്ച വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. എന്നാൽ വഴുവഴുപ്പുള്ള സാഹചര്യങ്ങളിൽ ഡ്രൈവർമാർ വാഹനത്തിന്റെ വേഗത കുറയ്ക്കുകയും സുരക്ഷിതമായ ദൂരം നിലനിർത്തുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. മഞ്ഞ് വീഴ്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ യാത്രാ സമയങ്ങളിൽ കാര്യമായ സ്വാധീനം ഉണ്ടായേക്കാമെന്നും ഏജൻസി പറയുന്നു. ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ, നയാഗ്ര, ഒട്ടാവ എന്നിവിടങ്ങളിൽ ഇന്ന് വരെ ശക്തമായ മഞ്ഞ് വീഴ്ച പ്രതീക്ഷിക്കാം.







