dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily

അര്‍ഹതയില്ലാത്ത ബിസിനസ്സുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ വായ്പ നല്‍കി ഫെഡറല്‍ സര്‍ക്കാര്‍; ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് 

Reading Time: < 1 minute

കോവിഡ് പാന്‍ഡെമിക് സമയത്ത് അര്‍ഹതയില്ലാത്ത ബിസിനസുകള്‍ക്ക് 3.5 ബില്യണ്‍ ഡോളറിന്റെ കാനഡ എമര്‍ജന്‍സി ബിസിനസ് അക്കൗണ്ട്(സിഇബിഎ) ലോണുകള്‍ ഫെഡറല്‍ സര്‍ക്കാര്‍ നല്‍കിയതായി ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. അര്‍ഹതയില്ലാത്ത 77,000 ത്തിലധികം ബിസിനസുകള്‍ക്ക് വായ്പ നല്‍കിയതായി ഓഡിറ്റര്‍ ജനറല്‍ കാരെന്‍ ഹോഗന്‍ പറയുന്നു. കോവിഡ് കാലത്ത് ലോണുകള്‍ ലഭിച്ച മൊത്തം ബിസിനസുകളുടെ 9 ശതമാനമാണിത്. ലോണ്‍ പേയ്‌മെന്റ് സംവിധാനം രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ഫെഡറല്‍ സര്‍ക്കാര്‍ ആശ്രയിച്ച, 313 മില്യണ്‍ ഡോളര്‍ കരാറില്‍ ഏര്‍പ്പെട്ട ഐടി സ്ഥാപനമായ ആക്‌സെഞ്ചറിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. 
നേരത്തെ, അര്‍ഹതയില്ലാത്ത വ്യക്തികള്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ 4.6 ബില്യണ്‍ ഡോളര്‍ പാന്‍ഡെമിക് ബെനിഫിറ്റ് നല്‍കിയതായി 2022 ലെ ഒരു ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
നിലവിലെ വ്യവസ്ഥയില്‍ 8.5 ബില്യണ്‍ ഡോളര്‍ സിഇബിഎ വായ്പ തിരിച്ചടവ് ശേഖരിക്കാനുള്ള സര്‍ക്കാരിന്റെ കഴിവിനെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടില്‍ സംശയം ഉളവാക്കുന്നുണ്ട്. അര്‍ഹരായ പല ബിസിനസ് സ്ഥാപനങ്ങള്‍ക്കും ലോണ്‍ ലഭിക്കാതായതോടെ കടങ്ങള്‍ തിരിച്ചടയ്ക്കുന്നതില്‍ പ്രതിസന്ധിയിലായി. ഇതോടെ പാപ്പരത്തം പതിറ്റാണ്ടിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *