ഈ ആഴ്ച ബാങ്ക് ഓഫ് കാനഡയിൽ പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. ഡിസംബർ 11-ന് നടക്കുന്ന അടുത്ത പലിശ നിരക്ക് പ്രഖ്യാപനത്തിൽ അര ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരിക്കുന്നത്. അതോടെ സെൻട്രൽ ബാങ്കിൻ്റെ പ്രധാന പലിശ നിരക്ക് 3.25 ശതമാനത്തിലെത്തും. ഒരു മാസം മുമ്പ് 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 6.8 ശതമാനമായി ഉയർന്നിരുന്നു.
പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തിക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് ഒക്ടോബറിൽ അര ശതമാനം കുറച്ചിരുന്നു.







