ബാങ്ക് ഓഫ് കാനഡയുടെ ഈ വർഷത്തെ അവസാന പലിശ നിരക്ക് പ്രഖ്യാപനം ഇന്ന് നടക്കും. പലിശ നിരക്കിൽ അര ശതമാനം കുറയ്ക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സെൻട്രൽ ബാങ്കിൻ്റെ പ്രധാന പലിശ നിരക്ക് 3.25 ശതമാനത്തിലെത്തും. പണപ്പെരുപ്പം രണ്ട് ശതമാനത്തിലെത്തിക്കുന്നതിനായി ബാങ്ക് ഓഫ് കാനഡ അതിൻ്റെ പ്രധാന പലിശ നിരക്ക് ഒക്ടോബറിൽ അര ശതമാനം കുറച്ചിരുന്നു.
ഒരു മാസം മുമ്പ് 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് നവംബറിൽ 6.8 ശതമാനമായി ഉയർന്നിരുന്നു.







