ജസ്റ്റിന് ട്രൂഡോയെ ഒടുവില്‍ ഖലിസ്ഥാന്‍ പിന്തുണ നല്കുന്ന കാനഡയിലെ സിഖുകാരുടെ രാഷ്ട്രീയ പാര്‍ട്ടിയായ ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടിക്കും മടത്തു. ട്രൂഡോയോട് രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് ജസ്റ്റിന് ട്രൂഡോയ്ക്കെതിരെ അവിശ്വാസപ്രമേയം വന്നാല്‍ താന്‍ അതിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും ജഗ്മീത് സിങ്ങ് പറഞ്ഞു. ഇതോടെ ജസ്റ്റിന് ട്രൂഡോയുടെ കാനഡയുടെ പ്രധാനമന്ത്രി എന്ന പദവിയില്‍ നിന്നുള്ള വീഴ്ച ഏതാണ്ട് ഉറപ്പായി.
2024ന്റെ തുടക്കത്തില്‍ ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി ജസ്റ്റിന് ട്രൂഡോയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും അവിശ്വാസപ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടാത്തതിനാല്‍ ഭരണത്തില്‍ തുടരുകയായിരുന്നു ജസ്റ്റിന് ട്രൂഡോ. ഇപ്പോള്‍ ഇതാദ്യമായാണ് അവിശ്വാസപ്രമേയം വന്നാല്‍ അതിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ജഗ്മീത് സിങ്ങ് പറയുന്നത്. എല്ലാ പ്രതിപക്ഷപാര്‍ട്ടികളും ചേര്‍ന്ന് ഒരു അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ജസ്റ്റിന് ട്രൂഡോ വീഴും. പക്ഷെ ഇപ്പോള്‍ കാനഡ പാര്‍ലമെന്റ് ശീതകാല അവധിയിലാണ്. ഇനി 2025 ജനവരി 27നേ സഭ ചേരൂ അന്ന് മാത്രമേ ഇനി ഒരു അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ സാധിക്കൂ. അതിനിടയില്‍ സമവായം കൊണ്ടുവരാന്‍ ട്രൂഡോയ്ക്ക് സമയമുണ്ട്. കാനഡയുടെ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റും ഉപപ്രധാനമന്ത്രിയും റത്തുപോയതുപോലെ ജസ്റ്റിന് ട്രൂഡോയോടും രാജിവെച്ച് പുറത്തുപോകാന്‍ ആവശ്യപ്പെടുകയാണ് ജഗ്മീത് സിങ്ങ്. അവര്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് കാനഡയിലെ വിലക്കയറ്റമാണ്. “കനേഡിയന്‍ പൗരന്മാരുടെ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിന് പകരം ട്രൂഡോ അയാളുടെ പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കാണിക്കുന്നത്. പ്രധാനമന്ത്രിക്ക് ഇനിയും തുടരാനാവില്ലെന്ന് ഉറപ്പാണ്. “- ജഗ്മീത് സിങ്ങ് പറഞ്ഞു.







