dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

അടിയന്തരമായി പാർലമെന്‍റ് വിളിച്ചു കൂട്ടണം; പിയർ പൊലിയേവ്

Reading Time: < 1 minute

അടിയന്തരമായി പാർലമെന്‍റ് വിളിച്ചു കൂട്ടണമെന്ന ആവശ്യവുമായി  കൺസർവേറ്റീവ് നേതാവ് പിയർ പൊലിയേവ്. ലിബറൽ സർക്കാരിനെ താഴെയിറക്കാൻ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എൻഡിപി നേതാവ് ജഗ്മീത് സിംഗ് പറഞ്ഞതിന് പിന്നാലെയാണ് പ്രസ്താവന ഉണ്ടായിരിക്കുന്നത്. സർക്കാർ മറ്റൊരു അവസരം അർഹിക്കുന്നില്ലന്നും സർക്കാരിനെ താഴെയിറക്കാൻ എൻഡിപി വോട്ട് ചെയ്യുമെന്നും സിംഗ് കത്തിൽ വ്യക്തമാക്കിയിരുന്നു.
അടിയന്തരമായി പാർലമെമെൻ്റ് വീണ്ടും വിളിച്ചുകൂട്ടാനും അവിശ്വാസ വോട്ട് ആവശ്യപ്പെടാനും ഗവർണർ ജനറലിന് കത്തെഴുതുമെന്നും പൊലിയേവ് പറഞ്ഞു. അതുകൊണ്ട് തന്നെ അധികാരത്തിൽ തുടരണോ എന്ന് പ്രധാനമന്ത്രിക്ക് തീരുമാനിക്കാം എന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *