കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേലിനെ(29)യാണ് നയാഗ്രയ്ക്ക് അടുത്തുള്ള സെന്‍റ് കാതറൈൻസിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യാന്തര വിദ്യാർഥിയായി 2017ലാണ് അരുൺ കാനഡയിലെത്തിയത്. സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







