അഞ്ച് വർഷത്തിനിടെ ആദ്യമായി ഹൈവേ 407 ETR-ൽ ടോൾ വർധിക്കുന്നു. പുതിയ ടോൾ സോണുകൾ, വാഹന വർഗ്ഗീകരണങ്ങൾ സമയ-ഉപയോഗ നിരക്കുകളും നിലവിൽ വരും. മാറ്റങ്ങൾ 2025 ജനുവരി 1-മുതൽ നിലവിൽ വരും. സമയവും യാത്ര ചെയ്യുന്ന മേഖലയും അനുസരിച്ച് ചെറുവാഹനങ്ങളുടെ ടോൾ നിരക്ക് ഒരു കിലോമീറ്ററിന് മൂന്ന് മുതൽ 14 സെൻറ് വരെയാണ്. മിക്ക വ്യക്തിഗത ട്രാൻസ്പോർട്ട് ഉപഭോക്താക്കളും അവരുടെ പ്രതിമാസ ബില്ലിൽ 8 ഡോളർ വരെ വർധനയുണ്ടായേക്കും.
ട്രാഫിക് ഇല്ലാതാക്കി ഹൈവേ 407 ബർലിംഗ്ടണിനും പിക്കറിംഗിനുമിടയിൽ 108 കിലോമീറ്ററുകളിലുടനീളം 12 സോണുകൾ ഉള്ളതായി കമ്പനി പറയുന്നു. മോട്ടോർസൈക്കിളുകൾക്ക് സെഡാനുകളേക്കാളും എസ്യുവികളേക്കാളും കുറഞ്ഞ തുക ഈടാക്കും. അതേസമയം വലിയ ട്രക്കുകൾ, വാനുകൾ, ടോവിംഗ് ട്രെയിലറുകൾ എന്നിവയ്ക്ക് കൂടുതൽ പണം നൽകേണ്ടിവരും.
Rates & Fees ലിങ്ക്; https://www.407etr.com/en/rate-chart-light






