കാനഡ പോസ്റ്റ് സമരം അവസാനിച്ചിട്ടും പാസ്പോർട്ടുകളുടെ വിതരണം ഇനിയും വൈകിയേക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പാസ്പോർട്ടുകൾ സർവീസ് കാനഡ മെയിൽ ചെയ്യാൻ തുടങ്ങിയെങ്കിലും ലക്ഷക്കണക്കിന് പാസ്പോർട്ടുകൾ ഉള്ളതിനാൽ ഇവ വിലാസക്കാരിലേക്ക് എത്താൻ ഇനിയും കാലതാമസം എടുക്കും.
പണിമുടക്ക് തുടങ്ങിയതിന് ശേഷം നവംബർ 8 മുതൽ ഏകദേശം 215,000 അച്ചടിച്ച പാസ്പോർട്ടുമായി ബന്ധപ്പെട്ട മറ്റ് മെയിലുകളും കെട്ടിക്കിടക്കുകയാണെന്ന് എംപ്ലോയ്മെൻ്റ് ആൻഡ് സോഷ്യൽ ഡെവലപ്മെൻ്റ് കാനഡ പറയുന്നു. പണിമുടക്കിന് മുന്നോടിയായി പാസ്പോർട്ട് പാക്കേജുകൾ മെയിൽ ചെയ്യുന്നത് സർവീസ് കാനഡ താൽക്കാലികമായി നിർത്തിവച്ചതിനാൽ ഡിസംബർ 1 വരെ 185,000 പാസ്പോർട്ടുകളാണ് മെയിലിൽ കുടുങ്ങിയത് ഡിസംബർ 17ന് പ്രശ്നങ്ങൾ നീങ്ങിയതോടെ കുടുങ്ങിക്കിടക്കുന്ന പാസ്പോർട്ടുകളുടെ എണ്ണം 215,000 ആയി ഉയർന്നു. പാസ്പോർട്ട് ഡെലിവറി പുനരാരംഭിക്കാൻ കാനഡ പോസ്റ്റുമായി സർവീസ് കാനഡ ധാരണയിൽ എത്തിയിട്ടുണ്ടെന്ന് ESDC വക്താവ് ലിയാന ബ്രാൾട്ട് പ്രസ്താവനയിൽ വ്യക്തമാക്കി.
കാനഡയിൽ പാസ്പോർട്ടുകളുടെ വിതരണം ഇനിയും വൈകും
Reading Time: < 1 minute






