dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #Canada Immigration Updates #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Immigration

പേരൻ്റ് ആൻഡ് ഗ്രാൻഡ് പാരൻ്റ് പ്രോഗ്രാം; അപേക്ഷ മരവിപ്പിച്ച് കാനഡ

Reading Time: < 1 minute

നിലവിലെ ഇമി​ഗ്രേഷൻ കേസുകളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനായി പേരൻ്റ് ആൻഡ് ഗ്രാൻഡ് പാരൻ്റ് പ്രോഗ്രാം വഴിയുള്ള സ്ഥിര താമസ സ്പോൺസർഷിപ്പ് അപേക്ഷ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തലാക്കി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി). എന്നാൽ 2024-ൽ സമർപ്പിച്ച അപേക്ഷകൾ പ്രൊസ്സ് ചെയ്യുന്നത് തുടരുമെന്ന് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ വ്യക്തമാക്കി. 2025-ൽ പരമാവധി 15,000 സ്പോൺസർഷിപ്പ് അപേക്ഷകൾ പ്രോസസ്സ് ചെയ്യും. 2024-ൽ സമർപ്പിച്ച അപേക്ഷകർക്ക് മുൻ​ഗണന നൽകുമെന്നും റിപ്പോർട്ട് പറയുന്നു.

പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി മറ്റ് ഇമിഗ്രേഷൻ സ്ട്രീമുകളും പുതിയ സ്പോൺസർഷിപ്പുകൾ താൽക്കാലികമായി നിർത്തിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇമി​ഗ്രേഷൻ കുറയ്ക്കാൻ ലക്ഷ്യമിടുന്ന ഇമിഗ്രേഷൻ ലെവൽ പ്ലാനിൻ്റെ ഭാഗമായാണ് പുതിയ നീക്കവും.

2023 അവസാനത്തോടെ 40,000-ത്തിലധികം പേരൻ്റ് ആൻഡ് ഗ്രാൻഡ് പാരൻ്റ് സ്‌പോൺസർഷിപ്പ് അപേക്ഷകളിൽ തീർപ്പാക്കിയിട്ടില്ലെന്ന് മില്ലർ അവതരിപ്പിച്ച 2024-ലെ ഇമിഗ്രേഷൻ വാർഷിക റിപ്പോർട്ട് പറയുന്നു. ഈ അപേക്ഷകളുടെ ശരാശരി പ്രോസസ്സിംഗ് സമയം നിലവിൽ 24 മാസമാണെന്നും റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും രജിസ്റ്റർ ചെയ്ത ഇന്ത്യക്കാർക്കും അവരുടെ മാതാപിതാക്കളെയോ മുത്തശ്ശിമാരെയോ കനേഡിയൻ സ്ഥിര താമസത്തിനായി സ്പോൺസർ ചെയ്യാൻ അനുവദിക്കുന്ന പ്രോ​ഗ്രാമാണിത്.

Leave a comment

Your email address will not be published. Required fields are marked *