dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #inflation

ഈ വര്‍ഷം ഭക്ഷ്യവില വീണ്ടും ഉയരും; നാലംഗ കനേഡിയന്‍ കുടുംബത്തിന് ഗ്രോസറിക്കായി 800 ഡോളറിലധികം ചെലവാകും: റിപ്പോര്‍ട്ട് 

Reading Time: < 1 minute

വിലക്കയറ്റവും സാമ്പത്തിക പ്രശ്നങ്ങളും കാരണം കനേഡിയന്മാരുടെ ജീവിതം താളം തെറ്റുന്നതായി റിപ്പോർട്ടുകൾ. ഈ വര്‍ഷം ഭക്ഷ്യവില മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ വര്‍ധിച്ചേക്കുമെന്നും രാജ്യത്തെ ശരാശരി നാലംഗ കുടുംബം ഈ വര്‍ഷം ഗ്രോസറികള്‍ക്കായി 800 ഡോളറിലധികം ചെലവഴിക്കുമെന്ന് കാനഡ ഫുഡ് പ്രൈസ് റിപ്പോര്‍ട്ട് പറയുന്നു. മാംസ ഉല്‍പ്പന്നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ വില വര്‍ധന പ്രതീക്ഷിക്കുന്നത്. നാല് ശതമാനം മുതല്‍ ആറ് ശതമാനം വരെ വര്‍ധനവുണ്ടാവും.
നാല് പേരടങ്ങുന്ന സാധാരണ കുടുംബത്തിന് 2025 ലെ ഭക്ഷണച്ചെലവ് 16,833.67 ഡോളറാകുമെന്നാണ് കണക്ക്. 2024 നെ അപേക്ഷിച്ച് 801.56 ഡോളര്‍ വര്‍ധനയാണ് ഉണ്ടാവുക. വര്‍ധിച്ചുവരുന്ന ചെലവുകള്‍ മൂലം ഉപഭോക്തൃ സ്വഭാവം മാറുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പലരും ഡിസ്‌കൗണ്ട്, വില കുറഞ്ഞ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കല്‍, ആവശ്യമില്ലാത്ത പര്‍ച്ചേസുകള്‍ ഒഴിവാക്കല്‍ തുടങ്ങിയ തന്ത്രങ്ങളും സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടില്‍ കാനഡയിലെ ഭക്ഷ്യ അരക്ഷിതാവസ്ഥ റെക്കോര്‍ഡിലെത്തിയതായും ഇത് 22.9 ശതമാനത്തിലധികം കുടുംബങ്ങളെ ബാധിക്കുന്നതായും ആശങ്ക പ്രകടിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *