dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Politics

ട്രൂഡോയുടെ പകരക്കാരനായി പിയർ പൊലിയേവ് എത്തും; ഇന്ത്യ-കാനഡ ബന്ധം ശക്തമാകുമോ?

Reading Time: < 1 minute

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ പകരക്കാരനായി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുന്നത് പിയർ പൊലിയേവ് ആണെന്ന് ഉറപ്പായി കഴിഞ്ഞു. കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവാണ് 45 കാരനായ പിയർ പൊലിയേവ് . കാല്‍ഗറിയില്‍ ജനിച്ച് വളര്‍ന്ന അദ്ദേഹം കാല്‍ഗറി സര്‍വകലാശാലയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. 2004ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര ആരംഭിച്ചത്.

മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറിന്റെ കീഴില്‍ മുതിര്‍ന്ന കാബിനറ്റ് മന്ത്രിയായി പിയർ പൊലിയേവ് മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രീയ ഉപദേഷ്ടാവായ ഭാര്യ അനൈഡയ്ക്കും മക്കളായ വാലന്റീനയ്ക്കും ക്രൂസിനും ഒപ്പം ഗ്രീലിയിലെ ഈസ്റ്റേണ്‍ ഒന്റോറിയോയിലാണ് താമസം. അതേസമയം, പ്രവചന പ്ലാറ്റ്‌ഫോമായ പോളിമാര്‍ക്കറ്റ് സര്‍വെ പ്രകാരം പൊലിയേവ് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുക എന്നാണ് വ്യക്തമായിരിക്കുന്നത്.

പൊലിയേവ് ആജീവനാന്ത യാഥാസ്ഥിതികനും സ്വതന്ത്ര വിപണി നയങ്ങളുടെ ഉറച്ച വക്താവുമാണ്. സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് അദ്ദേഹം ഈയടുത്ത് വ്യക്തമാക്കിയിരുന്നു. കാനഡയിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ചില പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ബ്യൂറോക്രസിയും വിദേശ സഹായവും വെട്ടിക്കുറയ്ക്കുക, കണ്‍സള്‍ട്ടന്‍സി ഫീസ് കുറയ്ക്കുക, വന്‍കിട കമ്പനികളുടെ കോര്‍പ്പറേറ്റ് ക്ഷേമം ഇല്ലാതാക്കുക എന്നിവ അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളില്‍ ഉള്‍പ്പെടുന്നു. കാനഡയിലെ ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനായി 1 മില്യണ്‍ ഡോളറില്‍ താഴെ വിലയുള്ള പുതിയ വീടുകളുടെ ഫെഡറല്‍ സെയില്‍സ് ടാക്‌സ് നീക്കം ചെയ്യാനും പൊലിവറെ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. ട്രൂഡോ ഗവണ്‍മെന്റിന്റെ കാര്‍ബണ്‍ ടാക്സിനെ പൊലിയേവ് വിമര്‍ശിച്ചിരുന്നു. എന്നാല്‍, കുടിയേറ്റത്തിന് അനുകൂല നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യ-കാനഡ ബന്ധം

ദീപാവലി പരിപാടി റദ്ദാക്കിയ പിയർ പൊലിയേവിന്റെ കീഴിലുള്ള ഒരു യാഥാസ്ഥിതിക സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ കൈകാര്യം ചെയ്യും എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നു. കാനഡയില്‍ 2025ലെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍, ഹിന്ദു-ഖലിസ്ഥാന്‍ അനുകൂല വിഭാഗങ്ങള്‍ മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങളെ സന്തുലിതമാക്കാന്‍ പിയർ പൊലിയേവ് ഒരുപക്ഷേ ശ്രമിച്ചേക്കാമെന്നാണ് മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍, ഇന്ത്യയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിശദമായ പദ്ധതി പിയർ പൊലിയേവ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല.

Leave a comment

Your email address will not be published. Required fields are marked *